|    Apr 26 Wed, 2017 5:34 am
FLASH NEWS

ജില്ലാ സ്‌കൂള്‍ കായികമേള-2016; സബ്ജില്ലയില്‍ പറളിയുടെ കുതിപ്പ്

Published : 19th November 2016 | Posted By: SMR

സി  കെ ശശി ചാത്തയില്‍

മുണ്ടൂര്‍: ഒട്ടേറെ ദേശീയഅന്തര്‍ ദേശീയ കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മൂന്നു ദിവസത്തെ ജില്ലാ സ്‌കൂള്‍ കായിക മേളക്ക്  മുട്ടിക്കുളങ്ങര കെഎ പി രണ്ടാം ബറ്റാലിയന്‍ മൈതാനത്ത് ഉജ്ജ്വല തുടക്കം. പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തോളം കായിക താരങ്ങള്‍ 95 ഇനങ്ങളിലായി മല്‍സരിക്കുന്ന കായിക മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍  കെ ശ്രീനിവാസ് പതാക ഉയര്‍ത്തി. പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ നാരായണന്‍ അധ്യക്ഷനായി. മേള നാളെ സമാപിക്കും. മേളയുടെ ആദ്യദിനം പിന്നിടുമ്പോള്‍ കായികമേളയുടെ ചിരവൈരികളായ പറളിയും മണ്ണാര്‍ക്കാടും ഇഞ്ചോടിഞ്ചുള്ള പോരാട്ടം കനക്കുകയാണ്. സബ്ജില്ലകള്‍ തിരിച്ചുള്ള കണക്കുപുറത്തുവരുമ്പോള്‍ ആദ്യദിനത്തില്‍ പറളി 110 പോയിന്റുമായി ഒന്നാംസ്ഥാനം അലങ്കരിച്ചു. 101 പോയിന്റുനേടിയ മണ്ണാര്‍ക്കാട് തൊട്ടുപിന്നിലുണ്ട്. കായികമേളയുടെ രണ്ടാംദിനത്തില്‍ പറളിയെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് മണ്ണാര്‍ക്കാടുള്ളത്. പ്രശസ്ത കായികാധ്യാപകന്‍ പി ജി. മനോജിന്റെ ശിക്ഷണത്തിലുള്ള പറളി സ്‌കൂളിന്റെയും സിജിന്‍ മാസ്റ്റര്‍ പരിശീലിപ്പിക്കുന്ന മുണ്ടൂര്‍ സ്‌കൂളിന്റെയും കായികപിന്‍ബലത്തിലാണ് പറളി സബ്ജില്ല കുതിക്കുന്നത്. ആദ്യദിനത്തില്‍ പറളിക്ക് കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊടുത്തത് മുണ്ടൂര്‍ സ്‌കൂളിന്റെ കായികതാരങ്ങളാണ്. 7 സ്വര്‍ണം, 4 വെള്ളി, 1 വെങ്കലം എന്നിവ വഴി 48 പോയിന്റാണ് മുണ്ടൂര്‍ പറളിയുടെ അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്. മിക്ക കായികമേളയിലും മുന്നില്‍ എത്താറുള്ള പറളി സ്‌കൂള്‍ ആദ്യദിനത്തില്‍ 20 പോയിന്റാണ് നേടിയിട്ടുള്ളത്. അതേസമയം കുമരമപുത്തൂര്‍ കല്ലടി സ്‌കൂളിന്റെ കരുത്തിലാണ് മണ്ണാര്‍ക്കാടിന്റെ മുന്നേറ്റം. 6 സ്വര്‍ണം, 9 വെള്ളി, 6 വെങ്കലമുള്‍പ്പെടെ 61 പോയിന്റാണ് കല്ലടി മണ്ണാര്‍ക്കാട് സബ്ജില്ലയക്ക് സമ്മാനിച്ചിരിക്കുന്നത്. 13 പോയിന്റ് നേടി ജിവിഎച്ച്എസ് കൊപ്പം സ്‌കൂള്‍ തലത്തില്‍ നാലാംസ്ഥാനത്തും നില്‍ക്കുന്നു. കാട്ടുകുളം എകെഎന്‍എംഎഎംഎച്ച്എസ്(6), ചെര്‍പ്പുളശേരി ജിഎച്ച്എസ്എസ്(6), നടുവട്ടം ജിജെഎച്ചഎസ്എസ്(6), പാലക്കാട് ഭാരതമാത(5), മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസ്എസ്(5), വട്ടമണ്ണപുറം എംഇഎസ്‌കെടിഎം (5), കൊടുന്തിരിപ്പുള്ളി ഗ്രേസ് എ്ച്ച്എസ്(4), കല്ലേക്കുളങ്ങര എച്ച്എസ്എച്ച്എസ്(3), അടയ്ക്കാപുത്തൂര്‍ പിടിബിഎസ്എച്ച്എസ്(3), ശ്രീകൃഷ്ണപുരം എച്ച്എസ്എസ്(3), മലമ്പുഴ ആശ്രമം എച്ച്എസ്(3) എന്നിങ്ങനെയാണ് മറ്റു സ്‌കൂളുകളുടെ പോയിന്റുനില. കായികമേളയുടെ ആദ്യദിനത്തിന് കൊടിയിറങ്ങിയപ്പോ ള്‍ പറളി സബ്ജില്ല 14 സ്വര്‍ണം, 5 വെള്ളി, 4 വെങ്കലം എന്ന നിലയിലാണ് 110 പോയിന്റ് കരസ്ഥമാക്കിയിട്ടുള്ളത്. 8 സ്വര്‍ണം, 13 വെള്ളി, 7 വെങ്കലം എന്നിങ്ങനെയാണ് മണ്ണാര്‍ക്കാടിന്റെ സമ്പാദ്യം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day