|    Jun 18 Mon, 2018 11:10 pm

ജില്ലാ സ്‌കൂള്‍ കായികമേള 18മുതല്‍ മുട്ടിക്കുളങ്ങരയില്‍

Published : 12th November 2016 | Posted By: SMR

പാലക്കാട്: ഈ വര്‍ഷത്തെ ജില്ലാ സ്‌കൂള്‍ കായിക മേള 18,19,20 തിയ്യതികളില്‍ മുട്ടിക്കുളങ്ങര കെ.എ.പി ഗ്രൗണ്ടില്‍ നടക്കും. പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കും. കായിക മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ രവികുമാര്‍ അധ്യക്ഷത വഹിച്ചു.കെഎപി മുട്ടിക്കുളങ്ങര എസ്‌ഐ വിവേക്, ഹേമാംബിക നഗര്‍ എസ്ഐ രഞ്ജിത് കെ.വിശ്വനാഥ്, റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി മാധവചന്ദ്രന്‍, അക്കൗണ്ട്‌സ് ഓഫിസര്‍ എച്ച് മുഹമ്മദ് നിസ്താര്‍, വിഎച്ച്എസ്ഇ  പ്രതിനിധി ആര്‍ കൃഷ്ണദാസ്, കെ ഭാസ്‌കരന്‍, ഹമീദ് കൊമ്പത്ത്, പി മുഹമ്മദ്, പി എസ് സുരേന്ദ്രന്‍, എ പി വിനയന്‍, പി എസ് ജവഹര്‍, കരീം പടുകുണ്ടില്‍, ബി സുനില്‍കുമാര്‍, യു ഹരിദാസ്, തങ്കപ്പന്‍, കെ എച്ച് ഫഹദ്, പി പി എ നാസര്‍, ജ്യോതിഷ്, ജില്ലാ സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ജിജി ജോസഫ് സംസാരിച്ചു. മേളയുടെ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി ചെയര്‍മാനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ശ്രീനിവാസ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss