|    Jun 18 Mon, 2018 7:06 pm
FLASH NEWS

ജില്ലാ സ്‌കൂള്‍ കലോല്‍സവം : വേദികള്‍ ഇന്നുണരും

Published : 9th January 2017 | Posted By: fsq

കണിയാമ്പറ്റ: 37ാമത് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ സ്‌റ്റേജിന മല്‍സരങ്ങള്‍ ഇന്നു ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും. 13 വേദികളിലായി 3,000 ത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. 500 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരയടക്കം 1,000 പേര്‍ക്ക് ഒന്നിച്ച് മേള വീക്ഷിക്കാനുള്ള പ്രധാന പന്തലും തയ്യാറായി. രാവിലെ ഒമ്പതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി തങ്കം പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാവും. ഉച്ചയ്ക്കു ശേഷം പ്രധാനവേദിയായ ശ്രീരാഗില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഒ ആര്‍ കേളു എംഎല്‍എ ഉപഹാരസമര്‍പ്പണം നടത്തും. എം വി ശ്രേയാംസ്‌കുമാര്‍, കൊച്ചിന്‍ മെട്രോ എംഡി ഇ ശ്രീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി തങ്കം, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ മിനി, അനില തോമസ്, പി കെ അനില്‍കുമാര്‍, പി ഇസ്മായില്‍, സി ഓമന ടീച്ചര്‍, എ പ്രഭാകരന്‍ മാസ്റ്റര്‍, എ എന്‍ പ്രഭാകരന്‍, കെ ബി നസീമ, ഒ ആര്‍ രഘു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാംദാസ് സംസാരിക്കും. 11ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss