|    Jun 28 Wed, 2017 7:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജില്ലാ സഹകരണ ബാങ്കുകളില്‍ പരിശോധന: നടപടിക്ക് സ്റ്റേ

Published : 15th November 2016 | Posted By: SMR

കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച സഹകരണ സംഘം രജിസ്ട്രാറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ള രജിസ്ട്രാറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ പി പൗലോസ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലാ സഹകരണ ബാങ്കുകളിലുള്‍പ്പെടെ പരിശോധന നടത്താന്‍ വകുപ്പിലെ പത്ത് ഉദ്യോഗസ്ഥരെ രജിസ്ട്രാര്‍ നിയോഗിച്ചത്  ജില്ലാ സഹകരണ ബാങ്കുകളുടെ സ്വയംഭരണാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹരജിയിലെ വാദം.
സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണാധികാരമല്ല, മേല്‍നോട്ടാധികാരം മാത്രമാണുള്ളത്. പരിശോധന റിപോര്‍ട്ടിന്റെ പേരില്‍ കുറുക്കുവഴിയിലൂടെ നിലവിലെ ഭരണസമിതികളെ നീക്കം ചെയ്യാനുള്ള ശ്രമമാണിത്. ഇത്തരത്തില്‍ പരിശോധന നടത്തുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നതടക്കമുള്ള നിയമപരമായ നടപടികള്‍ പാലിച്ചിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക