|    Nov 18 Sat, 2017 7:28 pm
FLASH NEWS

ജില്ലാ ശാസ്‌ത്രോല്‍സവം അഞ്ചു മുതല്‍ ഒറ്റപ്പാലത്ത്

Published : 3rd November 2017 | Posted By: fsq

 

ഒറ്റപ്പാലം: റവന്യൂ ജില്ലാ ശാസ്‌ത്രോല്‍സവം 5,6,7 തിയ്യതികളിലായി എന്‍എസ്എസ്‌കെപിടി എച്ച്എസ്, എല്‍എസ്എന്‍ജിഎച്ച്എസ്എസ്, ബിഎഡ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗണിത ശാസ്ത്ര മേളയിലെ ഗണിത ക്വിസ്സ് 4ന് രാവിലെ 10.30ന് എല്‍എസ്എന്‍ജിഎച്ച്എസ്എസില്‍ എല്‍പി, യുപി വിഭാഗങ്ങളുടെയും, 1.30ന് എച്ച്എസ് വിഭാഗത്തിലെയും, 2.30ന് എച്ച്എസ്എസ് വിഭാഗത്തിലെയും നടക്കും. 5ന് രാവിലെ 10ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. എല്ലാ വിഭാഗത്തിലുമുള്ള വിദ്യാര്‍ഥികളും രജിസ്‌ട്രേഷ ന്‍ ഫീസ് അടക്കണം. 6ന് പ്രവര്‍ത്തി പരിചയമേള എല്‍എസ്എന്‍ജിഎച്ച്എസ്എസില്‍ നടക്കും. വിവിധ ഉപജില്ലകളില്‍ നിന്നായി 4000ത്തോളം വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കും. 6ന് രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. പി കെ ശശി എംഎല്‍എ മുഖ്യാതിഥി ആകും. പി ഉണ്ണി എംഎല്‍എ അധ്യക്ഷനാകും.7ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി കൃഷ്ണന്‍, ഡിഇഒ ടി എന്‍ അംബികവല്ലി, കെ പ്രഭാകരന്‍, ദ്വാരകനാഥന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക