|    Aug 20 Sun, 2017 8:49 pm
FLASH NEWS

ജില്ലാ ശാസ്‌ത്രോല്‍സവം സമാപിച്ചു

Published : 17th November 2016 | Posted By: SMR

കല്‍പ്പറ്റ: മുണ്ടേരിയിലെ കല്‍പ്പറ്റ ഗവ. വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം സമാപിച്ചു. സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി മേളകളുടെ ഓവറോള്‍ ഫലം പ്രസിദ്ധീകരിച്ചെങ്കിലും സയന്‍സ് മേളയുടെ ഫലം രാത്രി വൈകിയും അറിവായിട്ടില്ല. സാമൂഹികശാസ്ത്ര മേളയില്‍ എല്‍പി വിഭാഗത്തില്‍ എടവക എന്‍എഎല്‍പിയും യുപിയില്‍ മാനന്തവാടി സെന്റ് ജോസഫ്‌സ് ടിടിഐയും ജേതാക്കളായി. 32 പോയിന്റ് നേടിയാണ് എടവക ഒന്നാമതെത്തിയത്. ടിടിഐക്ക് 31 പോയിന്റും ലഭിച്ചു. എല്‍പി വിഭാഗത്തില്‍ പറളിക്കുന്ന് ഡബ്ല്യുഒ എല്‍പിയും യുപിയില്‍ കല്ലോടി സെന്റ് ജോസഫ്‌സും റണ്ണേഴ്‌സ് അപ്പായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണിയാമ്പറ്റ ജിഎച്ച്എസ്എസും ഹയര്‍സെക്കന്‍ഡറിയില്‍ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസും ഓവറോള്‍ ചാംപ്യന്‍മാരായി. കണിയാമ്പറ്റക്ക് 57 പോയിന്റും പിണങ്ങോടിന് 42 പോയിന്റുമാണ് ലഭിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 പോയിന്റോടെ മാനന്തവാടി എംജിഎമ്മും ഹയര്‍സെക്കന്‍ഡറിയില്‍ 29 പോയിന്റോടെ ദ്വാരക സേക്രഡ് ഹാര്‍ട്ടും രണ്ടാമതായി. പ്രവൃത്തിപരിചയ മേളയില്‍ എല്‍പിയില്‍ മുള്ളന്‍കൊല്ലി സെന്റ് തോമസ് എയുപിഎസും യുപിയില്‍ കോളിയാടി മാര്‍ ബസേലിയോസും ജേതാക്കളായി. എല്‍പിയില്‍ നടവയല്‍ സെന്റ് തോമസ് എല്‍പിഎസും യുപിയില്‍ മുള്ളന്‍കൊല്ലി സെന്റ് തോമസും റണ്ണേഴ്‌സ് അപ്പായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണിയാരം ഫാ. ജികെഎംഎച്ച്എസിനാണ് ഓവറോള്‍. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ രണ്ടാമതെത്തി. ഹയര്‍സെക്കന്‍ഡറിയില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഒന്നാമതും മേപ്പാടി സെന്റ് ജോസഫ്‌സ്് എച്ച്എസ്എസ് രണ്ടാമതുമെത്തി. ഐടി മേളയില്‍ യുപിയില്‍ 18 പോയിന്റോടെ മാനന്തവാടി എംജിഎമ്മും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 പോയിന്റ് നേടി മീനങ്ങാടി ജിഎച്ച്എസ്എസും ഹയര്‍സെക്കന്‍ഡറിയില്‍ 25 പോയിന്റോടെ ദ്വാരക സേക്രഡ് ഹാര്‍ട്ടും ഓവറോള്‍ ചാംപ്യന്‍മാരായി. പാടിച്ചിറ സെന്റ് സെബാസ്റ്റിയന്‍സ്, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്, നടവയല്‍ സെന്റ് തോമസ് എച്ച്എസ് എന്നിവ യഥാക്രമം റണ്ണേഴ്‌സ് അപ്പായി. സമാപനസമ്മേളനത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി സമ്മാനദാനം നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എം ആര്‍ രാമചന്ദ്രന്‍, പ്രധാനാധ്യാപകന്‍ എന്‍ ഡി തോമസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക