|    Apr 25 Tue, 2017 4:28 am
FLASH NEWS

ജില്ലാ ശാസ്‌ത്രോല്‍സവം 14 മുതല്‍ ചട്ടഞ്ചാല്‍ എച്ച്എസ്എസില്‍

Published : 11th November 2016 | Posted By: SMR

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള 14,15 തിയതികളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ രജിസ്‌ട്രേഷന്‍ നാളെ രാവിലെ സ്‌കൂളില്‍ ആരംഭിക്കും. 14ന് രാവിലെ പത്തിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രവൃത്തി പരിചയമേളയില്‍ സെമിനാര്‍ നടക്കും. 15ന് ശാസ്ത്ര ഗണിത ശാസ്ത്രമേള നടക്കും. മേളയുടെ ഭാഗമായി ശാസ്ത്ര നാടക മല്‍സരം സംഘടിപ്പിച്ചു. 18ന് ശാസ്ത്ര ക്വിസ് മല്‍സരം നടക്കും. മേളയുടെ സമാപനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ മൊയ്തീന്‍ കുട്ടി ഹാജി സമ്മാന വിതരണം നടത്തും. 15ന് രാവിലെ പത്തര മുതല്‍പ്രവൃത്തി പരിചയമേളയില്‍ ഉണ്ടാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം നടക്കും. ഏഴ് ഉപജില്ലകളില്‍ നിന്ന് 3000ലധികം വിദ്യാര്‍ഥികളും 500 അധ്യാപകരും മേളക്കെത്തും. രണ്ടര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ സര്‍ക്കാരില്‍ നിന്ന് ഒന്നര ലക്ഷം രൂപ ലഭിക്കും. ബാക്കി വരുന്ന പണം നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കും. സബ് ജില്ലാ മേളകള്‍ നടന്നുവരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാമ്പത്തിക ബാധ്യതയുണ്ടെന്നും സംഘാടക സമിതി പറഞ്ഞു. മേളക്ക് ആവശ്യമായ പച്ചക്കറികളുടെ വിഭവസമാഹരണം നടത്തും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ എം രാജഗോപാല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, ചെമനാട് പഞ്ചായത്തംഗം ഷംസുദ്ദീന്‍ തെക്കില്‍, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഉബൈദുല്ല, ഡിഇഒ പ്രകാശ് കുമാര്‍, പ്രിന്‍സിപ്പല്‍ എം മോഹന്‍ നായര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ കെ മൊയ്തീന്‍ കുട്ടി ഹാജി, കണ്‍വീനര്‍ എം മോഹനന്‍ നായര്‍, ശ്രീധരന്‍ മുണ്ടോള്‍, കെ വി വാസുദേവന്‍, അബ്ദുല്‍ സമീര്‍, പി രതീഷ് കുമാര്‍, രതീഷ് പീലിക്കോട്, അബ്ദുല്‍ ഗഫൂര്‍ സംബന്ധിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day