|    Apr 29 Sat, 2017 2:43 pm
FLASH NEWS

ജില്ലാ ശാസ്‌ത്രോല്‍സവത്തിന് തുടക്കം

Published : 16th November 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലാ ശാസ്ത്രമേളയ്ക്കു മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വിവിധ ഇനങ്ങളിലായി രണ്ടായിരത്തോളം പ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കലാം ശാസ്ത്രനഗരി, രാമാനുജന്‍ ഗണിതനഗര്‍, ഡിഡി കൊസാമ്പി സാമൂഹികശാസ്ത്ര നഗരി, റിച്ചാര്‍ഡ് സ്റ്റാള്‍മെന്‍ ഐടി പാര്‍ക്ക്, പാക്കനാര്‍ ഗ്രാം പ്രവൃത്തിപരിചയ നഗരി എന്നീ വേദികളിലാണ് മല്‍സരങ്ങള്‍. ഇന്നു പ്രവൃത്തിപരിചയമേള എക്‌സിബിഷനും ഗണിതശാസ്ത്ര മല്‍സരങ്ങളും ശാസ്ത്രമേളയും നടക്കും. വിവിധ ശാസ്ത്രമേഖലയിലെ അമ്പതോളം ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന കട്ടൗട്ടുകളും ഈ വര്‍ഷം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നഗരിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നു വൈകീട്ട് മേള സമാപിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സാമൂഹികശാസ്ത്ര സെക്രട്ടറി സി കെ പവിത്രന്‍, എന്‍ ടി രാജീവന്‍ എന്നിവരെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ആദരിച്ചു. എ പി ഹമീദ്, പി പി തങ്കം, പി പി ആലി, വി പി ശോശാമ്മ, വി എം റഷീദ്, എം ഗോപകുമാര്‍, കെ കെ വര്‍ഗീസ്, കെ പ്രഭാകരന്‍, എം ആര്‍ രാമചന്ദ്രന്‍, ഷെറിന്‍ മാത്യു, എന്‍ ഡി തോമസ്, സി എന്‍ ചന്ദ്രന്‍, കെ എല്‍ തോമസ് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day