|    Nov 20 Mon, 2017 2:52 am
FLASH NEWS

ജില്ലാ ശാസ്ത്രമേള: മാവേലിക്കര സബ്ജില്ല ഒന്നാമത്

Published : 11th November 2017 | Posted By: fsq

 

കായംകുളം: രണ്ടു ദിവസമായി കായംകുളത്തു നടന്ന ആലപ്പുഴ റവന്യൂ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐ ടി മേള സമാപിച്ചു.മേളയില്‍ 99 പോയിന്റ് നേടിയ മാവേലിക്കര സബ്ജില്ല ഓവറോള്‍ കിരീടം നേടി.ചേര്‍ത്തല( 97 പോയിന്റ് ) രണ്ടാം സ്ഥാനവും കായംകുളം (91 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെടിമാത്യു ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെപി ലതിക,അബ്ദുള്‍ ജലീല്‍,ആറ്റക്കുഞ്ഞ് സംസാരിച്ചു. അഡ്വ.കെടി മാത്യു സമ്മാനദാനം നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക