|    Dec 15 Fri, 2017 12:17 am
FLASH NEWS

ജില്ലാ ശാസ്ത്രമേളയ്ക്ക് തച്ചമ്പാറയില്‍ വര്‍ണാഭമായ തുടക്കം

Published : 16th November 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ജില്ലാ ശാസ്ത്രമേളയ്ക്ക്  തച്ചമ്പാറ ഡിബിഎച്ച്എസ് സ്‌കൂളില്‍  വര്‍ണാഭമായ തുടക്കം. രണ്ട് ദിവസത്തെ മേളയില്‍ 12 സബ് ജില്ലകളില്‍ നിന്നായി 3650  യുവപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. തച്ചമ്പാറ ഡിബിഎച്ച്എസ് സ്‌കൂളി ല്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനം കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് നിര്‍വഹിച്ചു.  വിദ്യാര്‍ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തിയെടുത്ത് മികച്ച ശാസ്ത്രജ്ഞരെ രാജ്യത്തിന് സംഭാവന ചെയ്യുന്നതിന് ഇത്തരത്തിലുള്ള മേളകള്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഡിഡിഇ കെ ശ്രീനിവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ലാ പഞ്ചായത്തംഗം അച്യുതന്‍ നായര്‍, യൂസഫ് പാലക്കല്‍, കെ പി ശാന്തകുമാരി, വല്‍സന്‍ മത്തില്‍ ബെന്നി ജോസ് സംസാരിച്ചു. സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര മേളകളാണ് ഇന്നലെ വിവിധ വേദികളിലായി നടന്നത്. പ്രവൃത്തി പരിചയമേള ,ഗണിത ക്വിസ്, ഐടി മേള തുടങ്ങിയവ ഇന്ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക