|    Nov 24 Fri, 2017 7:23 am
FLASH NEWS

ജില്ലാ വെയിറ്റ് ലിഫ്റ്റിങ് മല്‍സരം: കൊച്ചിന്‍ ജിംനേഷ്യം ചാംപ്യന്‍മാര്‍

Published : 13th November 2017 | Posted By: fsq

 

മട്ടാഞ്ചേരി: എറണാകുളം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ മട്ടാഞ്ചേരി കൊച്ചിന്‍ ജിംനേഷ്യം ഓവറോള്‍ കിരീടം നേടി. തുടര്‍ച്ചയായി പതിനെട്ടാം തവണയാണ് ജിംനേഷ്യം ഓവറോള്‍ കിരീടം നേടുന്നത്. സീനിയര്‍ വിഭാഗത്തില്‍ കൊച്ചിന്‍ ജിംനേഷ്യം ഒന്നും, പെരുമ്പാവൂര്‍ ബിജൂസ് ഗോള്‍ഡണ്‍ ജിം രണ്ടും, മൂവാറ്റുപുഴ ഇന്റര്‍നാഷണല്‍ ജിംനേഷ്യം മൂന്നും സ്ഥാനക്കാരായി. ജൂനിയര്‍ വിഭാഗത്തില്‍ ആലുവ കുട്ടമശ്ശേരി ജിഎച്ച്എസ്‌സ്‌കൂള്‍, ഫോര്‍ട്ടുകൊച്ചി സെന്‍ട്രല്‍ കല്‍വത്തി സ്‌കൂള്‍, മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയ, സബ് ജൂനിയര്‍ വിഭാഗത്തില്‍ കൊച്ചിന്‍ ജിംനേഷ്യം, കുട്ടമശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഏലൂര്‍ ജിഎച്ച്എസ്‌സ്‌കൂള്‍ എന്നിവ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാരായി.വനിതകളുടെ സീനിയര്‍ വിഭാഗത്തില്‍ കൊച്ചിന്‍ ജിംനേഷ്യം ഒന്നാം സ്ഥാനക്കാരായി, കൊച്ചിന്‍ അത്‌ലറ്റിക്‌സ് അക്കാദമി രണ്ടും, മാടവന ഷാ ജിംനേഷ്യം മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതകളുടെ ജൂനിയര്‍ വിഭാഗത്തില്‍ കൊച്ചിന്‍ ജിംനേഷ്യം, ഏലൂര്‍ ജിഎച്ച്എസ്എസ്, മട്ടാഞ്ചേരി സാര്‍ക്ക് കൊച്ചി എന്നിവ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാരായി .മത്സരങ്ങള്‍ വെട്രന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ജയ്ക്കര്‍ മല്ലയ്യ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലംഗം വി എം ഷംസുദ്ധീന്‍, സി എച്ച് അഫ്‌സല്‍, എം കെ ബാബു, എം ആര്‍ രജീഷ്, ലൈജുലാല്‍, എം എച്ച് സുകുമാരന്‍  സംസാരിച്ചു. കൗണ്‍സിലര്‍ ടി കെ അഷറഫ് സമ്മാനദാനം നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക