|    Oct 16 Tue, 2018 10:09 am
FLASH NEWS

ജില്ലാ വികസന സമിതിഎംപി,എംഎല്‍എ ഫണ്ട് പദ്ധതികള്‍ സമയബന്ധിതമാക്കും

Published : 24th September 2017 | Posted By: fsq

 

കൊല്ലം:ജില്ലയിലെ എംപി, എംഎല്‍എ ഫണ്ട് പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ അറിയിച്ചു. ജില്ലാ വികസന സമിതിയില്‍ ഇത് സംബന്ധിച്ച് വിവിധ ജനപ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു കലക്ടര്‍. പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് മുതലുള്ള ഓരോ ഘട്ടത്തിലും കൃത്യമായ മേല്‍നോട്ടത്തിന് സംവിധാനമൊരുക്കും. പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ മൂന്നിന് നിര്‍വഹണ ഉദേ്യാഗസ്ഥരുടെ യോഗം ജില്ലയിലെ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ചേരുമെന്നും കലക്ടര്‍ അറിയിച്ചു.എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിന്റ വിനിയോഗത്തിലും പദ്ധതികളുടെ നിര്‍വഹണത്തിലും കാര്യക്ഷമത ഉറപ്പാക്കണമെന്ന് അഡ്വ കെ സോമപ്രസാദ് എംപി നിര്‍ദേശിച്ചു. പുലമണ്‍ തോടിന്റെ വശങ്ങളിലെ കയ്യേറ്റമൊഴിപ്പിച്ച് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് പി അയിഷാപോറ്റി എംഎല്‍എ അവശ്യപ്പെട്ടു.ഓച്ചിറ, പുതിയകാവ്, ലാലാജി ജങ്ഷന്‍ എന്നിവിടങ്ങളില്‍ റോഡ് സുരക്ഷയ്ക്കായി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ആര്‍ രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.ജില്ലാ ആശുപത്രി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് എം മുകേഷ് എംഎല്‍എ നിര്‍ദേശിച്ചു.ഹരിതകേരളം പദ്ധതിയടക്കമുള്ള വിവിധ ദൗത്യങ്ങളുടെ വിജയത്തിനായി വകുപ്പുതല ഏകോപനം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അഭിപ്രായപ്പെട്ടു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ട്രോമകെയര്‍ യൂനിറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സബ് കലക്ടര്‍ ഡോ എസ് ചിത്ര, പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss