|    Jul 27 Thu, 2017 8:31 pm
FLASH NEWS

ജില്ലാ ലേബര്‍ ഓഫിസ് ആക്രമിച്ച പ്രതികള്‍ ഒളിവില്‍

Published : 15th October 2016 | Posted By: Abbasali tf

തൊടുപുഴ: ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തൊടുപുഴയിലെ ജില്ലാ ലേബര്‍ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പത്തോളം പ്രതികള്‍ ഒളിവില്‍.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ സേവക് പ്രമുഖ് എം കെ രാജേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തിരുന്നു.അക്രമസംഭവത്തില്‍ പങ്കെടുത്തവരെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ചും വിവരങ്ങള്‍ ശേഖരിച്ചു.15 പേര്‍ ചേര്‍ന്നാണ് ജില്ലാ ലേബര്‍ ഓഫിസില്‍ അക്രമം അഴിച്ചുവിട്ടത്.തൊടുപുഴ സ്റ്റേഷന്‍ പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്താനെത്തിയവര്‍ കൊണ്ടുവന്ന ശേഷം ഉപേക്ഷിച്ച മൂര്‍ച്ചയേറിയ ആയുധത്തെക്കുറിച്ചും രഹസ്യന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്.കാഞ്ഞിരമറ്റത്തിനു സമീപമാണ് ഒരു സംഘം മാരകായുധവുമായി എത്തിയത്.പിന്‍തുടര്‍ന്ന് എത്തിയ പോലിസ് സംഘത്തെ കണ്ട് അക്രമി സംഘം മീന്‍കച്ചവടക്കാരന്റെ വാഹനത്തിനുള്ളിലേക്ക് കത്തി വലിച്ചെറിഞ്ഞു.തുടര്‍ന്ന് കച്ചവടക്കാരനാണ് കത്തിവിശീയതെന്ന് ബിജെപിക്കാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു.           എന്നാല്‍ ഇത് ഹര്‍ത്താലനുകൂലികളുടെ പക്കലുണ്ടായിരകത്തിയെന്നാണ് പോലിസ് കണ്ടെത്തിയത്.ഇതിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക