|    Mar 27 Mon, 2017 4:20 pm
FLASH NEWS

ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ ഷിപ്പ് 23ന് തുടങ്ങും

Published : 14th October 2016 | Posted By: Abbasali tf

കൊല്ലം: ജില്ലാ റോളര്‍  സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പ് 23, 29, 30 തിയ്യതികളിലായി കൊല്ലത്ത് നടത്താന്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. 23 ന് രാവിലെ  6.30 ന് റോഡ് റെയിസ് മല്‍സരങ്ങള്‍ ട്രാഫിക് പോലിസ് സ്‌റ്റേഷനു മുന്നിലുള്ള ആശ്രാമം റെസിഡെന്‍സി റോഡില്‍ ആരംഭിക്കും. 2016- 17 ലെ രജിസ്‌ട്രേഷനുള്ളവര്‍ക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആര്‍ എസ്എഫ്‌ഐ  രജിസ്‌ട്രേഷനും എന്‍ട്രിഫോമിനോടൊപ്പം 20ന് മുമ്പ് നല്‍കണമെന്ന് അസോസിയേഷന്‍ ജില്ലാ  സെക്രട്ടറി പി ആര്‍ ബാലഗോപാല്‍ അറിയിച്ചു. ഫോണ്‍ :9447230830. നവംബറില്‍ നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ മല്‍സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. യോഗത്തില്‍ പ്രസിഡന്റ് കെ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഖജാഞ്ചി എസ് ബിജു,ജോയിന്റ് സെക്രട്ടറി അനുരാജ് പൈങ്ങാവില്‍, വിഷ്ണു വിശ്വനാഥ്, പി അശോകന്‍, എസ് എം അന്‍വര്‍ സാദിക്, കെ അഹമ്മദ് അസ്‌ക്കര്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day