|    Jan 22 Sun, 2017 9:54 pm
FLASH NEWS

ജില്ലാ ഭരണകൂടത്തിന്റെ ഓര്‍മമരം പദ്ധതി: 47 പോളിങ് ബൂത്തുകളില്‍ ഫലവൃക്ഷത്തൈ വിതരണം

Published : 11th May 2016 | Posted By: SMR

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ നടപ്പാക്കുന്ന ഓര്‍മമരം പദ്ധതിയുടെ ഭാഗമായി മാതൃകാ പോളിങ് ബൂത്തുകളായി തിരഞ്ഞെടുത്ത 47 ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
മറ്റു ബൂത്തുകളില്‍ കന്നി വോട്ടര്‍മാര്‍, 75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. അമ്പലവയല്‍ ആര്‍എആര്‍എസ്, വനംവകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം എന്നിവ തയ്യാറാക്കിയ ഫലവൃക്ഷത്തൈകളാണ് പോളിങ് ദിനത്തില്‍ വിതരണം ചെയ്യുക. ഇതില്‍ മാവ്, പേര, സീതാപ്പഴം, നെല്ലി, ലിച്ചി എന്നിവയുടെ തൈകളാണുണ്ടാവുക. തൈകള്‍ 14നും 15നുമായി പോളിങ് സ്‌റ്റേഷനുകളില്‍ എത്തിച്ച് സൂക്ഷിക്കും. ഇവയുടെ വിതരണത്തിനായി ഓരോ ബൂത്തിനും പരിശീലനം ലഭിച്ച രണ്ടു വീതം സ്വീപ് വോളന്റിയര്‍മാരുണ്ടാവും. എല്ലാ വോട്ടര്‍മാര്‍ക്കും വൃക്ഷത്തൈകള്‍ കൊടുക്കുന്ന 47 ബൂത്തുകളുടെ പട്ടിക:
സുല്‍ത്താന്‍ ബത്തേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിക്കല്ലൂര്‍, ശ്രീനാരായണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂതാടി, സെന്റ്‌മേരീസ് എയ്ഡഡ് യുപി സ്‌കൂള്‍ കബനിഗിരി, ജിഎല്‍പിഎസ് മുത്തങ്ങ, ജിഎല്‍പിഎസ് കൊളവല്ലി സീതാമൗണ്ട്, ഗവ. ഹൈസ്‌കൂള്‍ അതിരാറ്റുകുന്ന്, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി, ദേവിവിലാസം വിഎച്ച്എസ്എസ് വേലിയമ്പം, സെന്റ്‌തോമസ് എല്‍പിഎസ് നടവയല്‍, സെന്റ് സെബാസ്റ്റ്യന്‍സ് എയുപിഎസ് പാടിച്ചിറ, അസംപ്ഷന്‍ എയുപിഎസ് സുല്‍ത്താന്‍ ബത്തേരി, ജിഎല്‍പിഎസ് മരക്കടവ്, സെന്റ്‌തോമസ് എല്‍പിഎസ് നടവയല്‍, വിജയ എച്ച്എസ്എസ് പുല്‍പ്പള്ളി, ജിഎച്ച്എസ്എസ് കോളേരി, സെന്റ് സെബാസ്റ്റ്യന്‍സ് എയുപിഎസ് പാടിച്ചിറ, സെന്റ്‌മേരീസ് എച്ച്എസ്എസ് മുള്ളന്‍കൊല്ലി, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി.
മാനന്തവാടി: സെന്റ് കാതറിന്‍സ് എച്ച്എസ്എസ് പയ്യംപള്ളി, സര്‍വോദയ എച്ച്എസ് ഏച്ചോം, ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ അഞ്ചുകുന്ന് എല്‍പി സെക്ഷന്‍, സെന്റ് കാതറിന്‍സ് എച്ച്എസ്എസ് പയ്യംപള്ളി, ജിഎല്‍പിഎസ് കണ്ടത്തുവയല്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ചെറുകാട്ടൂര്‍, ജിഎച്ച്എസ് കുഞ്ഞോം, സര്‍വോദയ എച്ച്എസ് ഏച്ചോം, ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ എല്‍പിഎസ് വരയാല്‍, ജിയുപിഎസ് മാനന്തവാടി, സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് ദ്വാരക, ജിയുപിഎസ് വെള്ളമുണ്ട, ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ അഞ്ചുകുന്ന് യുപി സെക്ഷന്‍, സെന്റ്‌ജോസഫ്‌സ് സ്‌കൂള്‍ ചെറുകാട്ടൂര്‍.
കല്‍പ്പറ്റ: ജിയുപിഎസ് കുറുമ്പാല, ജിയുപിഎസ് കോട്ടനാട്, എയുപിഎസ് വാഴവറ്റ, എയുപിഎസ് പടിഞ്ഞാറത്തറ, ജിഎച്ച്എസ്എസ് മേപ്പാടി, ജിഎല്‍പിഎസ് പടിഞ്ഞാറത്തറ, എപിജെ സര്‍വ് ഇന്ത്യാ ആദിവാസി എല്‍പി സ്‌കൂള്‍ കുന്നമ്പറ്റ, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കല്‍പ്പറ്റ, ആനപ്പാറ ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബ്ബ് ചുണ്ടേല്‍ എസ്റ്റേറ്റ്, സെന്റ് ജോസഫ്‌സ് യുപിഎസ് മേപ്പാടി, ജില്ലാ വ്യവസായ കേന്ദ്രം ഹാള്‍ മുട്ടില്‍, മൂണ്‍ലൈറ്റ് എല്‍പിഎസ് മുണ്ടക്കുറ്റി, ജിഎല്‍പിഎസ് ചുളുക്ക, ജിഎച്ച്എസ്എസ് കണിയാമ്പറ്റ.
ഓര്‍മമരം പദ്ധതിയുടെ അവസാന വട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ അബ്ദുല്‍ നജീബ്, ഓര്‍മമരം നോഡല്‍ ഓഫിസര്‍ പി ജി വിജയകുമാര്‍, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എം കെ രാജന്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി യു ദാസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക