|    May 30 Tue, 2017 9:27 am
FLASH NEWS

ജില്ലാ ഭരണകൂടം നല്‍കിയ സമയം അവസാനിച്ചു; കപ്പല്‍ കൊണ്ടുപോകാനായില്ല

Published : 22nd July 2016 | Posted By: SMR

കൊല്ലം: തീരത്തുറച്ച മണ്ണുമാന്തിക്കപ്പല്‍ ഹന്‍സിത തീരത്ത് നിന്നും കൊണ്ടുപോകാനുള്ള സമയം അവസാനിച്ചു. കപ്പല്‍ ഉള്‍ക്കടലിലേക്ക് നീക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. കപ്പല്‍ കൊണ്ടുപോകാനുള്ള സമയം നീട്ടി നല്‍കുമെന്നാണ് വിവരം.
കപ്പലിന്റെ വശത്തുകൂടി കടല്‍ത്തിരകള്‍ കയറിപ്പോകാന്‍ വഴിയൊരുക്കുന്ന വിധം കൂടുതല്‍ മണല്‍ ചാക്കുകള്‍ നിരത്തി ചാല് നിര്‍മിച്ചതോടെ കപ്പലിന് അനക്കം സംഭവിച്ചിട്ടുണ്ട്. 20 മീറ്ററോളം കപ്പല്‍ നീങ്ങിയിട്ടുണ്ട്. മണല്‍ ചാക്ക് നിരത്തിയ ശേഷം ടഗ്ഗ് ഉപയോഗിച്ച് വലിക്കുകയാണ് ചെയ്യുന്നത്. കപ്പലിന്റെ അടിഭാഗം രണ്ടര മീറ്റര്‍ വരെ മണലില്‍ ഉറച്ചിരിക്കുന്നു. നങ്കൂരം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ഇത് കപ്പലിന്റെ അടിയില്‍ ഉറച്ചിരിക്കുകയാണെന്നാണ് കരുതുന്നത്. വലിയ ഉയരത്തില്‍ തിരവന്ന് കപ്പലിലടിച്ച് ചിതറുകയാണ്. വേലിയേറ്റമുണ്ടാകുമ്പോള്‍ കപ്പല്‍ മണലില്‍ നിന്ന് ഉയരുമെന്നാണ് പ്രതീക്ഷ.
ഈ സമയം മൂന്ന് ടഗ്ഗുകള്‍ ഒരേസമയം ഉപയോഗിച്ച് കപ്പല്‍ വലിച്ചുനീക്കാനാണ് പദ്ധതി. കൊച്ചിയില്‍ നിന്ന് കൊണ്ടുവന്ന ട്രാന്സ്റ്റാര്‍, കൊല്ലം തുറമുഖത്തെ എംടി കേരളം, എംടി മലബാര്‍, എന്നീ ടഗ്ഗുകളാണ് ഉപയോഗിക്കുന്നത്.
24 വരെ വേലിയേറ്റം ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ ഈ ദിവസങ്ങളില്‍ കപ്പല്‍ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കപ്പല്‍ അധികൃതര്‍ പോര്‍ട്ട് ഉദ്യോഗസ്ഥരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day