|    Nov 17 Sat, 2018 4:17 pm
FLASH NEWS

ജില്ലാ ഭരണകൂടം അറിയാത്ത മുതലമട ചുള്ളിയാര്‍മേട് ദുരിതാശ്വാസ ക്യാംപ് പൂട്ടി

Published : 19th August 2018 | Posted By: kasim kzm

പാലക്കാട്: ജില്ലാ ഭരണകൂടം അറിയാതെ മുതലമട ചുള്ളിയാര്‍മേട് ഗവ. എല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപ് ഇന്നലെ ഉച്ചയോടെ പൂട്ടി. ആനമറി ഭാഗത്തെ പുഴയോരത്തു താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ ക്യാംപ് ആരംഭിച്ചതെന്ന് മുതലമട രണ്ടു വില്ലജ് ഓഫീസര്‍ പറയുന്നു. ക്യാംപില്‍ കുട്ടികളടക്കം ഇരുപത്തിയഞ്ചു പേരാണ് ഉണ്ടായിരുന്നത. വ്യാഴാഴ്ചയാണ് ക്യാമ്പ് ആരംഭിച്ചത്. എന്നിട്ടും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ക്യാമ്പുകളുടേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.
വില്ലേജ് അധികൃതര്‍ പറയുന്നത് അന്ന് തന്നെ ചിറ്റൂര്‍ താലൂക് ഓഫീസില്‍ അറിയിച്ചെന്നാണ്. എന്നാല്‍ കലക്ടറേറ്റില്‍ ഏതു സംബന്ധിച്ച് ഒരു വിവരവും അറിയില്ലന്നാണ് പറയുന്നത് . റവന്യൂ വകുപ്പ് നല്‍കുന്ന സഹായത്തിനൊന്നും ഇവര്‍ ശ്രമിച്ചിട്ടുമില്ലെങ്കിലും മുതലമട പഞ്ചായത്തിലെ വന്‍കിട ക്വാറി ഉടമകളില്‍ നിന്നടക്കം വന്‍ തുക സംഭാവന കൈപറ്റിയാണ് ക്യാംപിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിച്ചെതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ക്വാറി മുതലാളിമാര്‍ പണം കൊണ്ടുകൊടുത്തതായി പറയുണ്ടെങ്കിലും എത്ര തുകയാണ് ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ തയാറായില്ല.
സഹായം ജില്ലാ കളക്ടറുടെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും അതുണ്ടായിട്ടില്ലെന്ന് പൊതു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പരാതിയുയര്‍ന്നതോടെ ഇന്നലെ ഉച്ചയോടെ ക്യാമ്പ് അധികൃതര്‍ അവസാനിപ്പിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് വാട്ടര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss