|    Apr 30 Sun, 2017 12:49 am
FLASH NEWS

‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’26ന് പെരിന്തല്‍മണ്ണയില്‍

Published : 21st October 2016 | Posted By: SMR

മലപ്പുറം: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കെണ്ടത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘’ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’’പരിപാടി 26ന് പെരിന്തല്‍മണ്ണയില്‍ നടക്കും. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് പരിപാടി. പെരിന്തല്‍മണ്ണ, പാതാക്കര, ആനമങ്ങാട്, ആലിപറമ്പ്, അരക്കുപറമ്പ്, താഴെക്കോട്, കാര്യവട്ടം, വെട്ടത്തൂര്‍, മേലാറ്റൂര്‍, എടപ്പറ്റ, കീഴാറ്റൂര്‍, നെന്മിനി തുടങ്ങിയ 12 വില്ലേജുകളിലെ ആളുകള്‍ക്ക് പരിപാടിയില്‍ പങ്കെടുത്ത് നിവേദനങ്ങളും അപേക്ഷകളും സമര്‍പ്പിക്കാം. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വേദിയില്‍ തന്നെ കൈമാറി പരമാവധി കേസുകളില്‍ അപ്പോള്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കും. ഇതിനായി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്ത പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കും. രാവിലെ 8.50 മുതല്‍ പൊതുജനങ്ങളില്‍ നിന്നു പരാതികളും അപേക്ഷകളും സ്വീകരിച്ച് രജിസ്‌ട്രേഷന്‍ നടത്തും. അവസാന പരാതിക്കാരന്റെയും പരാതി സ്വീകരിച്ചശേഷം മാത്രമെ പരിപാടി അവസാനിപ്പിക്കു. പൊന്നാനിയില്‍ തുടക്കം കുറിച്ച ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’  പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസ് തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ് പരാതികളുടെയും അപേക്ഷകളുടെയും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കലക്ടര്‍ ഇടപെടുന്നത്. ഇത് സംബന്ധിച്ച് കലക്ടറ്റില്‍ നടന്ന യോഗത്തില്‍ എഡിഎം പി സെയ്യിദലി, സബ് കലക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day