|    Dec 14 Thu, 2017 6:11 am
FLASH NEWS

ജില്ലാ- ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്തിലേക്ക് എസ്ഡിപിഐ 137 സീറ്റുകളില്‍ മല്‍സരിക്കും

Published : 28th October 2015 | Posted By: SMR

പാലക്കാട്: ജില്ലയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ 106 പഞ്ചായത്ത് വാര്‍ഡുകളിലേക്കും 14ബ്ലോക്ക് ഡിവിഷനുകളിലേക്കും 14 നഗരസഭ വാര്‍ഡുകളിലേക്കും 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മല്‍സരിക്കും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലേക്ക് കടന്നുവന്ന പുതിയ ആയിര കണക്കിന് പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മറ്റു സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുകയാണെന്നും ജില്ലയില്‍ എസ്ഡിപിഐ ശക്തമായ രീതിയില്‍ വേരുറപ്പിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന റിസല്‍ട്ടുകളാണ് വരാന്‍ പോകുന്നതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
അപകടകരമായ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ച് വര്‍ഗീയതയ്ക്ക് വിത്തുകള്‍ പാകി ബിജെപിക്ക് വിളവെടുക്കാന്‍ പാകപ്പെടുത്തി കൊടുത്ത കോണ്‍ഗ്രസും ഇടതുപക്ഷവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എസ്ഡിപിഐ മുന്നോട്ടുവെച്ച ബദല്‍ രാഷ്ട്രീയത്തിനു മുന്നില്‍ പകച്ചു പോവുന്ന കാഴ്ചയാണ് വര്‍ത്തമാന രാഷ്ട്രീയത്തില്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് കെ എം ജലീല്‍ പ്രസ്താവനയില്‍ അറിയിച്ചു. വരും നാളുകള്‍ എസ്ഡിപിഐയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക