|    Feb 24 Sat, 2018 6:00 am
FLASH NEWS

ജില്ലാ പോലിസിലും അഴിച്ചുപണി വരുന്നു

Published : 9th January 2017 | Posted By: fsq

തൊടുപുഴ: സംസ്ഥാന വ്യാപകമായി പോലിസ് സേനയിലെ നടത്തിയ അഴിച്ചുപണി താഴെതട്ടിലേയ്ക്കുമെന്ന് ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍.ഇതിന്റെ ഭാഗമായി ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളിലും സമഗ്രമായ അഴിച്ചുപണി നടത്തും.ആരോപണ വിധേയര്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്ഥലംമാറ്റമെന്നാണ് ലഭിക്കുന്ന സൂചന.സമീപകാലത്തായി ജില്ലയില്‍ ഹൈറേഞ്ചിലെയും,ലോറേഞ്ചിലെയും ചില പോലിസ് സ്‌റ്റേഷനുകള്‍ കേന്ദ്രികരിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിനെ അടിസ്ഥാനമാക്കിയാവും സ്ഥലമാറ്റം.കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ ബെഹ്‌റ മുപ്പതോളം ഐപിഎസ് ഉദ്യോഗ്‌സഥരെയാണ് സ്ഥലംമാറ്റിയത്.ഇതിനു തുടര്‍ച്ചയാണ് താഴെതട്ടിലേയ്ക്കും എത്തുന്നത്.സമീപകാലത്തുയര്‍ന്ന പരാതികള്‍ പരിഗണിച്ചും സ്ഥാന ചലനമുണ്ടാകും.എസ്‌ഐ,എഎസ്‌ഐമാരെയാണ് സമീപ സ്‌റ്റേഷനുകളിലേയ്ക്കും ഹൈറേഞ്ചിലെ മറ്റ് സ്‌റ്റേഷനുകളിലേയ്ക്കും സ്ഥലം മാറ്റാനാണ് നീക്കം.പുതിയ ജില്ലാ പോലിസ് മേധാവി ജില്ലയില്‍ ജില്ലയിലെ  പോലിസിനെ അടിമുടി പരിഷ്‌കരിക്കും.ലോറേഞ്ചിലെ പോലിസ്  സ്‌റ്റേഷനില്‍ നിരന്തരമായി പോലിസ് മര്‍ദനമെന്ന് ആക്ഷേപമുയര്‍ന്നിട്ടും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.ഇതിനെതിരെ വ്യാപകമായ ആക്ഷേപമാണ് നിലനില്‍കുന്നത്.ഇതിനെതിരെയും നടപടി വരുമെന്നാണ് സൂചന. ജില്ല സ്‌പെഷല്‍ ബ്രാഞ്ചിന്റെയും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിന്റെയും റിപോര്‍ട്ടുകളും മാറ്റത്തിനായി പരിഗണിച്ചിട്ടുണ്ട്.ഉടന്‍ തന്നെ പോലിസുകാരുടെ ഗ്രേഡ് അടിസ്ഥാനത്തിലും ജില്ലയില്‍ വ്യാപകമായി സ്ഥലം മാറ്റമുണ്ടാകും.സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷണത്തിലുള്ള ചില പോലിസ് സ്‌റ്റേഷനുകളിലെ പോലിസുകാരെ പൂര്‍ണമായി മാറ്റാനും പദ്ധതിയുണ്ട്.ചില സ്‌റ്റേഷനുകളില്‍ നിന്ന് സമീപ കാലത്ത് വ്യാപകമായ പരാതികള്‍ സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.വ്യാജ പരാതികളാണോ ലഭിച്ചതെന്ന പരിശോധിച്ചതിനുശേഷമെ സ്ഥലംമാറ്റം നല്‍കുകയുള്ളു.മികച്ച പോലിസ് ഉദ്യോസ്ഥരെ അതാത് പോലിസ് സ്‌റ്റേഷനില്‍ നിലനിര്‍ത്താനും ആലോചനയുണ്ട്.സ്ഥലംമാറിപ്പോയ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശം പ്രകാരം ഹൈറേഞ്ചില്‍ മണല്‍വേട്ട നടത്തിയ സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥന്‍ കേസെടുത്തിരുന്നില്ല.സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസെടുത്തത്.ഇതിനിടെ പോലിസ് അസോസിയേഷനും വിഷയത്ത്ിലിടപെട്ടിരുന്നു.സംഭവം നാണക്കേട് ആയീട്ടും ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും പോലിസ് നേതൃത്വത്തിനു കഴിഞ്ഞിരുന്നില്ല.ഇത്തരം കാര്യങ്ങളും സ്ഥലംമാറ്റത്തിനു മുഖവിലക്കെടുക്കുമെന്നാണ് പോലിസ് നേതൃത്വം നല്‍കുന്ന സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss