|    Feb 26 Mon, 2018 3:14 am
FLASH NEWS

ജില്ലാ പോലിസിനെ ആര്‍എസ്എസ് ആലയില്‍ കെട്ടരുത്: എസ്ഡിപിഐ

Published : 15th January 2017 | Posted By: fsq

 

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിന് ഉത്തരവാദികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള നീക്കം പോലിസ് ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തിട്ടുള്ള പാരമ്പര്യമാണ് ജില്ലാ പോലിസിനുള്ളത്. താനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീകാന്ത് കൊല്ലപ്പെട്ടപ്പോള്‍ ജില്ലയെ ദൈവം രക്ഷിച്ചെന്നു പറഞ്ഞു സംഘപരിവാരത്തിന്റെ തനിനിറം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പോലിസ് മേധാവിയുടെ നിലപാടിനെ അഭിനന്ദിച്ചവരാണ് മലപ്പുറത്തുകാര്‍. മുസ്്‌ലിമായതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ അറുകൊല ചെയ്ത ഫൈസലിന്റെ മരണത്തിനുത്തരവാദികളെ പിടികൂടാന്‍ പോലിസ് മടിക്കുന്നത് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ആര്‍എസ്എസ് ബാന്ധവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ പോലിസ് സേനയെ ആര്‍എസ്എസ് ആലയില്‍ തളക്കാനാണ് പോലിസ് മേധാവി ശ്രമിക്കുന്നതെങ്കില്‍ അത് മലപ്പുറം ജനതയുടെ ക്ഷമ പരീക്ഷിക്കലാവും. ഫൈസല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതാണ് നീതിയും സമാധാനവും പുലരണമെന്നാഗ്രഹിക്കുന്ന പോലിസ് ചെയ്യേണ്ടതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, പി ദാവൂദ്, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss