|    Jun 24 Sun, 2018 7:11 am
FLASH NEWS

ജില്ലാ പിഎസ്‌സി ലിസ്റ്റ്: കൂടിക്കാഴ്ച മലപ്പുറത്ത് നടത്തണം- എസ്ഇയു

Published : 28th May 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയിലെ എല്‍പിഎസ്എ മുതലായ പിഎസ്‌സി ലിസ്റ്റുകളുകളുടെ കൂടിക്കാഴ്ച തിരുവനന്തപുരത്തേയ്ക്കു മാറ്റാനുള്ള പിഎസ്‌സി തീരുമാനം പുനപരിശോധിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്ഇയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതര ജില്ലാതല ലിസ്റ്റുകള്‍ അതാത് ജില്ലകളില്‍ തന്നെ നടന്നു കഴിഞ്ഞ സാഹചര്യത്തില്‍ ഈ തീരുമാനം ജില്ലയോടുള്ള അവഗണനയുടെ ഭാഗമായി കാണേണ്ടി വരുമെന്നും ഉദ്യോഗാര്‍ഥികളെ നട്ടം തിരിയിക്കുന്ന ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങളില്‍ നിന്നും പിഎസ്‌സി പിന്‍മാറണമെന്നും എസ്ഇയു പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്  സി എച്ച് ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സി പി റിയാസ്, സി ഷരീഫ്, സില്‍ജി അബ്ദുള്ള, എന്‍ ടി സലിം, സിദ്ദീഖലി മമ്പാട്, പി റിയാസ്, പി ചേക്കുട്ടി, ഷഹീദലി പുത്തനഴി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss