|    Oct 18 Wed, 2017 5:08 pm
FLASH NEWS

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ ടീച്ചര്‍ രാജിവച്ചു

Published : 5th October 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുസ്്‌ലിംലീഗിലെ സുഫൈജ ടീച്ചര്‍ തല്‍സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഇവര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ചെങ്കള ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കേ ാണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സുഫൈജ ടീച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ പാദൂരിന്റെ മരണത്തെതുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലക്ക് ഇതുസംബന്ധിച്ച് കത്തും നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്ഥാനം രാജിവെക്കണമെന്ന് സുഫൈജ ടീച്ചറോട് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ രാജിവെ—ക്കുകയായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ശേഷം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക