|    Oct 17 Wed, 2018 3:03 pm
FLASH NEWS

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവര്‍ക്കും പരിക്ക്

Published : 9th September 2017 | Posted By: fsq

 

കൊട്ടാരക്കര: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്. ഇവരെ കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കൊല്ലം ജില്ലാ ആശുപ്രത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ സാരമുള്ളതല്ല. ഇന്നലെ രാവിലെ 11ഓടെ ഓടനാവട്ടം ചുങ്കത്തറ മുണ്ടാം മൂടിനടുത്തു വെച്ചായിരുന്നു അപകടം നടന്നത്. കൊട്ടാരക്കരയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രാമധ്യേ ചുങ്കത്തറ മുണ്ടാംമൂടിന് സമീപം റോഡരികില്‍ വെച്ചിരുന്ന പാറ കഷണത്തില്‍ കയറി കാര്‍ നിയന്ത്രണംവിട്ട് വാഹനം മറിയുകയായിരുന്നു. റോഡിന്റെ വശത്ത് കൂട്ടിയിട്ടിരുന്ന മണലില്‍ വാഹനം കയറാതിരിക്കാനായി റോഡിലേക്ക് ഇറക്കി വെച്ചിരിക്കയായിരുന്ന പാറയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റും തകര്‍ത്ത് കരണം മറിയുകയായിരുന്നു. തകര്‍ന്ന വൈദ്യുതി കമ്പി പൊട്ടി വാഹത്തില്‍ മുകളിലേക്ക്  വീണു. ഓടിക്കൂടിയ നാട്ടുകാരും കൊട്ടാരക്കര പോലിസും അഗ്‌നിശമന വിഭാഗവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ഡ്രൈവറേയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സന്റെ  നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി. പ്രസിഡന്റിന്റെ  ചുണ്ടിന്റെ മുകള്‍ ഭാഗത്ത് മുറിവ് സംഭവിച്ചിട്ടുണ്ട്. ഇടത് നെഞ്ചിലും പുറകിലും ചതവ് സംഭവിച്ചതിനാല്‍  ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറുടെ കാലിനും കൈക്കും മുറിവുകള്‍ പറ്റിയിട്ടുണ്ട് .കൊട്ടാരക്കര പോലിസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss