|    Jul 16 Mon, 2018 4:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സിപിഎം നേതാക്കളുടെ ഭീഷണിയെന്ന്

Published : 5th August 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനെ യോഗത്തിലേക്കെന്ന വ്യാജേന വിളിച്ചുവരുത്തി സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം. സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനം കൈയേറി റോഡ് നിര്‍മിക്കാനുള്ള വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വികസന സമിതി യോഗത്തിലേക്കെന്ന വ്യാജേനയാണ് പ്രസിഡന്റിനെ വിളിച്ചുവരുത്തിയത്. പുറത്തുനിന്നെത്തിയ സിപിഎം സംഘത്തിനെതിരേ ഗ്രൗണ്ട് സംരക്ഷണ സമിതി അംഗങ്ങള്‍ കൂടിയായ ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗവും എഐവൈഎഫ്, സിപിഐ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രസിഡന്റിനു സുരക്ഷയൊരുക്കി. ഇതോടെ സംഘര്‍ഷസാധ്യത വര്‍ധിച്ചു. പ്രസിഡന്റ് പദവി കാലാവധി കഴിഞ്ഞ് കാര്യങ്ങള്‍ ശരിയാക്കിക്കൊള്ളാമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷിതന്‍ ഭീഷണിപ്പെടുത്തിയതായും ഷീല വിജയകുമാര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss