|    Mar 27 Mon, 2017 12:18 am
FLASH NEWS

ജില്ലാ പഞ്ചായത്ത്: എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published : 9th October 2015 | Posted By: swapna en

കോഴിക്കോട്:  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എസ്.ഡി.ടി.യു. സംസ്ഥാന ഖജാഞ്ചി ഇസ്മയില്‍ കമ്മന മണിയൂരും എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറിമാരായ കെ പി ഗോപി, സലീം കാരാടി എന്നിവര്‍ പേരാമ്പ്രയിലും കട്ടിപ്പാറയിലും മല്‍സരിക്കും. പാര്‍ട്ടി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് യു കെ ബാലസുബ്രഹ്മണ്യന്‍ കടലുണ്ടിയിലും മല്‍സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.

മറ്റു സ്ഥാനാര്‍ഥികള്‍: അസീസ് വെള്ളോളി (അഴിയൂ ര്‍), മുബാറക് സുല്‍ത്താന ബീഗം (എടച്ചേരി), ഉമ്മര്‍ കല്ലോളി (നാദാപുരം), സഫിയ(മൊകേരി), റഹീം (കുറ്റിയാടി), മാഹിന്‍ അത്തോളി(ബാലുശ്ശേരി), സി ടി അഷ്‌റഫ് (ഈങ്ങപ്പുഴ), കെ പി റജിന(കോടഞ്ചേരി), റോബിന്‍ ജോസ് (തിരുവമ്പാടി), രഹനാസ്(ഓമശ്ശേരി), ഫാത്തിമത്ത് സുഹറ(ചാത്തമംഗലം), നസീമ(പന്തീരാങ്കാവ്), സൈന റിയാസ്(കുന്ദമംഗലം), സാറ മുനീര്‍(കക്കോടി), ഇസ്മായില്‍ ആരാമ്പ്രം(മടവൂര്‍), റംല റസാഖ്(നരിക്കുനി), കെ ടി അസീസ്(നന്മണ്ട), വേലായുധന്‍ വേട്ടാട്ട്(അത്തോളി), ഡോ. തസ്‌നീം ആശിഖ് (ഉള്ള്യേരി), ഷര്‍മിന കബീര്‍(അരിക്കുളം), കെ ഹസീന (മേപ്പയൂര്‍), സലൂജ(പയ്യോളി അങ്ങാടി), റഊഫ് ചോറോട്(ചോറോട്). ബി.ജെ.പി. ഒഴികെയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും സഹകരിക്കുമെന്നും പ്രദേശിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക