|    Jan 23 Mon, 2017 2:13 pm
FLASH NEWS

ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പര്യടനത്തിന് ആവേശകരമായ തുടക്കം

Published : 27th October 2015 | Posted By: SMR

കൊച്ചി: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പര്യടനത്തിന് തുടക്കമായി.
മുളന്തുരുത്തി ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷേര്‍ളി വര്‍ഗീസിന്റെ പര്യടനം വെട്ടിക്കല്‍ ലക്ഷം വീട് കോളനിയില്‍ നിന്ന് ആരംഭിച്ചു. 25 കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് വരവേല്‍പ്പ് നല്‍കി. കുമ്പളങ്ങി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ:അനിത ഷീലന്റെ പര്യടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു.
ആദ്യ ദിവസത്തെ പര്യടനം പനങ്ങാട് സമാപിച്ചു. ഇന്ന് കുമ്പളത്താണ് സ്ഥാനാര്‍ഥി പര്യടനം. കോലഞ്ചേരി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് ഇടപ്പരത്തിയുടെ പര്യടനം മഴുവന്നൂര്‍ പഞ്ചായത്തിലായിരുന്നു. സി കെവര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 33 കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. പുല്ലുവഴി ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ സോമന്റെ പര്യടനം വേങ്ങൂര്‍ പഞ്ചായത്തിലെ നായരുപീടികയില്‍ സാജുപോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പര്യടനം മൂന്ന് ദിവസം നീണ്ടു നില്‍ക്കും. ചെറായി ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അയ്യമ്പിള്ളി ഭാസ്‌കരന്റെ 22 ന് ആരംഭിച്ച പര്യടനം 29ന് ഞാറക്കലില്‍ സമാപിക്കും.
വൈപ്പിന്‍ ഡിവിഷനിലെ സ്ഥാനാര്‍ഥി ലൗലി ബൈജുവിന്റെ പര്യടനം 30ന് കുഴിപ്പിള്ളിയില്‍ സമാപിക്കും. മൂത്തകുന്നം ഡിവിഷനില്‍ പി എസ് ഷൈലയുടെ പര്യടനം ചെട്ടികാട് കവലയില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക