|    Jul 28 Fri, 2017 4:35 am
FLASH NEWS

ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം; കിഴുവിലത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

Published : 19th October 2016 | Posted By: Abbasali tf

ചിറയിന്‍കീഴ്: ജില്ലാപഞ്ചായത്ത് കിഴുവിലം ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. 21നാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍  കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ  പോലിസ് കേസെടുത്തു. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു കൊച്ചാലുമ്മൂട്, കിഴുവിലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ അന്‍സാര്‍, സിപിഎം  പ്രവര്‍ത്തകന്‍ ചൈത്രവീട്ടില്‍ ദര്‍ശനന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് നടന്ന പ്രകടനത്തിനിടയില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി ആനന്ദിന്റെ പ്രചരണവാഹനം അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അജികൊച്ചാലുമ്മൂടിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴുവിലം എന്‍ഇഎസ്  ബ്ലോക്കില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു. ശാര്‍ക്കരയില്‍ നടന്ന  എല്‍ഡിഎഫ് പൊതുയോഗത്തില്‍ സിപിഎം സംസ്ഥാന സെ ക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്‍മന്ത്രി വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക