|    Jan 24 Tue, 2017 12:29 am

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്:  നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായി; വോട്ടെടുപ്പ് 28ന്

Published : 12th July 2016 | Posted By: SMR

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് 28ന് നടക്കും. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ചെമനാട് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലായി 11,550 വോട്ടര്‍മാരും പള്ളിക്കരയില്‍ എട്ട് വാര്‍ഡുകളിലായി 12,584 വോട്ടര്‍മാരും ഉദുമ പഞ്ചായത്തില്‍ 21 വാര്‍ഡുകളിലായി 27,501 വോട്ടര്‍മാരുമുള്‍പ്പെടെ 36 പഞ്ചായത്ത് വാര്‍ഡുകളിലായി 72 ബൂത്തുകളില്‍ 51.635 വോട്ടര്‍മാരാണ് ഉദുമ ഡിവിഷനിലുള്ളത്. ഇതില്‍ 24,418 പേര്‍ പുരുഷന്‍മാരും 27,227 സ്ത്രീകളുമാണ്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി പി കെ എം ഷാനവാസ് ഇന്നലെ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. കുഞ്ഞാമുഹാജിയുടെ മകനാണ് പി കെ എം ഷാനവാസ്.
ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, ലീഗ് നേതാവ് കല്ലട്ര മാഹിന്‍ ഹാജി, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, മുന്‍മന്ത്രി സി ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, യുഡിഎഫ് നേതാക്കളായ പി എ അഷ്‌റഫലി, എം സി പ്രഭാകരന്‍, പി കെ ഫൈസല്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, കെ ഇ എ ബക്കര്‍, എ അബ്ദുര്‍ റഹ്മാന്‍, സി എല്‍ റഷീദ് ഹാജി, വിനോദ് കുമാര്‍ പള്ളയില്‍വീട്, പി കരുണാകരന്‍ തുടങ്ങിയവരും പത്രിക സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു. എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി മൊയ്തീന്‍കുഞ്ഞി കളനാട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം നേതാവ് കെ വി കുഞ്ഞിരാമന്‍, സി എച്ച് കുഞ്ഞമ്പു, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എം എ ലത്തീഫ്, കെ എസ് ഫക്രുദ്ദീന്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായി—രുന്നു. ബിജെപി സ്ഥാനാര്‍ഥി എം ബാബുരാജും പത്രിക നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, പ്രമീള സി നായ്ക്ക്, നഞ്ചില്‍ കുഞ്ഞിരാമന്‍, കൈലാസ് പള്ളിപ്പുറം, വൈ. കൃഷ്ണദാസ്, കെ ടി പുരുഷോത്തമന്‍, മണികണ്ഠന്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളായി പി എച്ച് അബ്ദുല്ല, എന്‍ എസ് മൊയ്തീന്‍ കുഞ്ഞി എന്നിവരും പത്രിക സമര്‍പ്പിച്ചു.
ഇന്ന് രാവിലെ 11ന് ജി ല്ല ാ ക ലക്ടറുടെ ചേമ്പറില്‍ സൂ ക്ഷ് മ പ രിശോധന നടത്തും. 14നാണ് സ്ഥാനാര്‍ഥിത്വം പി ന്‍ വ ലി ക്ക ാനുളള അവസാന തീയതി. 17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് എട്ട്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് യുഡിഎഫ്, എല്‍ഡിഎഫ് അംഗസംഖ്യ ഏഴ് വീതമായി. ഉദുമ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തണമെങ്കില്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കണം. സംസ്ഥാന ഭരണം മാറിയ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് ഭരണവും മാറ്റാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ പാദൂര്‍കുഞ്ഞാമുഹാജി 6400ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഐഎന്‍എല്ലിലെ എം എ ലത്തീഫിനെയാണ് പരാജയപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക