|    Jul 21 Fri, 2017 8:13 pm
FLASH NEWS
Home   >  Kerala   >  

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി

Published : 29th July 2016 | Posted By: mi.ptk

election counting kerala

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫിലെ ഷാനവാസ് പാതൂര്‍ 1886 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുഞ്ഞ് കളനാടിനെ പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിര്‍ത്തിയത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ പാതൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 6400 വോട്ടുകള്‍ക്കാണ് കുഞ്ഞാമു ഹാജി വിജയിച്ചിരുന്നത്. ഇപ്രാവശ്യം പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഫിന് വിനയായി. കഴിഞ്ഞ തവണ 73 ശതമാനമായിരുന്നു പോളിംഗ്. ഇപ്രാവശം 61.61 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. യുഡിഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഭാവി നിര്‍ണയിച്ച തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണതുടര്‍ച്ച ഉറപ്പായി. പാതൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് 17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎിഫും ഒപ്പത്തിനൊപ്പമായിരുന്നു. ഇരുകൂട്ടര്‍ക്കും 7വീതം അംഗങ്ങളും ബിജെപിയ്ക്ക് 2അംഗങ്ങളുമാണ് ഉള്ളത്. ഇതോടെ യുഡിഎഫിന്റെ അംഗസംഖ്യ 8ആയി വര്‍ധിച്ചു. മുസ്ലിംലീഗിലെ എജിസി ബഷീര്‍ പ്രസിഡന്റായും കോണ്‍ഗ്രസിനലെ ശാന്തമ്മ ഫിലിപ്പ് വൈ. പ്രസിഡന്റുമായുള്ള ഭരണസമിതിയാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെറക്കുളം അബ്ദുല്ല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക