|    Jan 17 Tue, 2017 6:39 pm
FLASH NEWS

ജില്ലാ പഞ്ചായത്തിലേക്ക് 60 സ്ഥാനാര്‍ഥികള്‍; തിരഞ്ഞെടുപ്പ് രംഗം ചൂടേറുന്നു

Published : 18th October 2015 | Posted By: swapna en

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനിവസം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജില്ലാ പഞ്ചായത്തില്‍ ആകെ 60 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും നേര്‍ക്കുനേരാണ് മല്‍സരം. വോര്‍ക്കാടിയിലും ഉദുമയിലും യുഡിഎഫ് വിമതരും മല്‍സരരംഗത്ത് സജീവമായുണ്ട്.

വൊര്‍ക്കാടി: ഹര്‍ഷാദ് വൊര്‍ക്കാടി (യുഡിഎഫ്), ബി വി രാജന്‍(എല്‍ഡിഎഫ്), പി സുരേഷ്‌കുമാര്‍ഷെട്ടി (ബിജെപി). പുത്തിഗെ:സുജാത നായ്ക് (യുഡിഎഫ്), ബേബിഷെട്ടി (എല്‍ഡിഎഫ്), പുഷ്പ അമേക്കള (ബിജെപി). മഞ്ചേശ്വരം: ഫരീദ സക്കീര്‍(യുഡിഎഫ്), ഐറിന്‍ ജോസഫൈന്‍ ഡിസൂസ(എല്‍ഡിഎഫ്), ചഞ്ചലാക്ഷി(ബിജെപി). കുമ്പള:എ ജി സി ബഷീര്‍ (യുഡിഎഫ്), സി എ സുബൈര്‍ (എല്‍ഡിഎഫ്), പി ആര്‍ സുനില്‍ (ബിജെപി). സിവില്‍ സ്റ്റേഷന്‍:മുംതാസ് സമീറ (യുഡിഎഫ്), സുലൈഖ മാഹിന്‍ (എല്‍ഡിഎഫ്), സ്‌നേഹലത ദിവാകര്‍ (ബിജെപി). ചെങ്കള:സുഫൈജ അബൂബക്കര്‍ (യുഡിഎഫ്), നസീറ അഹമ്മദ് (എല്‍ഡിഎഫ്), ഗംഗ സദാശിവന്‍ (ബിജെപി). എടനീര്‍:മാഹിന്‍ കേളോട്ട് (യുഡിഎഫ്), സനോജ് കാടകം (എല്‍ഡിഎഫ്), അഡ്വ.കെ ശ്രീകാന്ത്(ബിജെപി). ദേലമ്പാടി:നഫീസ ഗഫൂര്‍ (യുഡിഎഫ്), അഡ്വ.എ പി ഉഷ (എല്‍ഡിഎഫ്), പ്രമീള സി നായക് (ബിജെപി). ബേഡകം: ആര്‍ രതീഷ് (യുഡിഎഫ്), എം നാരായണന്‍ (എല്‍ഡിഎഫ്), എച്ച് ഗോപി (ബിജെപി). ഉദുമ:പാദൂര്‍ കുഞ്ഞാമു ഹാജി (യുഡിഎഫ്), എം എ ലത്തീഫ് (എല്‍ഡിഎഫ്), എന്‍ ബാബുരാജ് (ബിജെപി). പെരിയ: കരീം കുണിയ (യുഡിഎഫ്), ഡോ.വി പി പി മുസ്തഫ (എല്‍ഡിഎഫ്), കെ ജയകുമാര്‍ (ബിജെപി). കള്ളാര്‍: മീനാക്ഷി ബാലകൃഷ്ണന്‍ (യുഡിഎഫ്), ഇ പത്മാവതി (എല്‍ഡിഎഫ്), സതി വിജയന്‍ (ബിജെപി). ചിറ്റാരിക്കാല്‍:ശാന്തമ്മ ഫിലിപ്പ് (യുഡിഎഫ്), ഷേര്‍ളി സെബാസ്റ്റ്യന്‍ (എല്‍ഡിഎഫ് സ്വതന്ത്ര), ശോഭചന്ദ്രന്‍ (ബിജെപി). കരിന്തളം:പി സി ഗോപാലകൃഷ്ണന്‍ (യുഡിഎഫ്), ജോസ് പതാലില്‍ (എല്‍ഡിഎഫ്), എസ് കെ ചന്ദ്രന്‍ (ബിജെപി). മടിക്കൈ:കെ എന്‍ രാജേന്ദ്രപ്രസാദ് (യുഡിഎഫ്), എം കെ പണിക്കര്‍ (എല്‍ഡിഎഫ്), പി കെ രാമന്‍ (ബിഎസ്പി). പിലിക്കോട്: പി വി പത്മജ (യുഡിഎഫ്), പി പി പ്രസന്നകുമാരി (എല്‍ഡിഎഫ്), കെ ശോഭന (ബിജെപി). ചെറുവത്തൂര്‍: അക്ഷാന അഷ്‌റഫ്(യുഡിഎഫ്), പി സി സുബൈദ (എല്‍ഡി എഫ്), എന്‍ ശൈലജ (ബിജെപി). ജില്ലയിലെ നഗരസഭകളില്‍ 354 പേര്‍ മല്‍സര രംഗത്തുണ്ട്. കാസര്‍കോട് 120, കാഞ്ഞങ്ങാട് 136, നീലേശ്വരം 96. ബ്ലോക്ക് പഞ്ചായത്തുകളില്‍ 260 പേരാണ് മല്‍സരരംഗത്തുള്ളത്. മഞ്ചേശ്വരം 51, കാസര്‍കോട് 46, കാഞ്ഞങ്ങാട് 39, നീലേശ്വരം 39, കാറഡുക്ക 40, പരപ്പ 45.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക