|    Jan 18 Wed, 2017 7:40 pm
FLASH NEWS

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് രണ്ടുകോടിയുടെ കംപ്യൂട്ടറുകള്‍

Published : 1st July 2016 | Posted By: SMR

മലപ്പുറം: ജില്ലാ പഞ്ചായത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ കംപ്യൂട്ടര്‍ നല്‍കുന്നു.
ഐടി അധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനും കംപ്യൂട്ടര്‍ പഠന സൗകര്യത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യംവച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് മുന്‍ വര്‍ഷത്തെ പദ്ധതിയുടെ ഭേദഗതി സമയത്ത് ഇതിനായുള്ള പ്രോജക്റ്റ് തയ്യാറാക്കിയത്. 808 കംപ്യൂട്ടറുകളാണ് സ്‌കൂളുകള്‍ക്ക് നല്‍കുന്നത്. സ്‌കൂളുകളില്‍ നിലവിലുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍, സ്‌കൂളുകളിലെ കംപ്യൂട്ടറുകള്‍, പഠിക്കുന്ന കുട്ടികളുടെ എണ്ണം, ഒരു കംപ്യൂട്ടറിനെ നിലവില്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ എണ്ണം തുടങ്ങിയ വസ്തുതകള്‍ സ്‌കൂളില്‍നിന്ന് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളിലേക്ക് കംപ്യൂട്ടര്‍ നല്‍കുന്നത്. കംപ്യൂട്ടര്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള കംപ്യൂട്ടറുകള്‍ വിതരണം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് കോണ്‍ഫന്‍സ് ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും.
തുടര്‍ന്ന് വണ്ടൂര്‍, തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളിലേക്കുള്ള കംപ്യൂട്ടറുകള്‍ വിദ്യാഭ്യാസ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വിതരണം ചെയ്യും. 2. 21 കോടി രൂപയാണ് ഇതിനുവേണ്ടി ജില്ലാ പഞ്ചായത്ത് ചിലവഴിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ് കംപ്യൂട്ടര്‍ വിതരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക