|    Aug 18 Sat, 2018 11:46 am

ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് ; ആധുനിക സൗകര്യങ്ങളൊരുക്കി ജില്ലാ ആശുപത്രി

Published : 7th June 2017 | Posted By: fsq

 

പാലക്കാട്: സാധാരണക്കാര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന ആര്‍ദ്രം’ പദ്ധതി യാഥാര്‍ഥ്യമാവുന്നതിന് മുന്‍പ് തന്നെ ജില്ലാ ആശുപത്രിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത് പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് ആശ്വാസമായി. ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങാണ് ഇത് സാധ്യമാക്കിയത്. യൂറോളജി വിഭാഗത്തില്‍ മൂത്രാശയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതും ലേസര്‍ ചികിത്സ തുടങ്ങിയതും കീമോതെറാപ്പി ഹുഡ് സ്ഥാപിച്ചതും ഈ കാലയളവിലാണ്. പെരിറ്റോണിയല്‍ ഡയാലിസിസ് ഒപി എല്ലാ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കുന്നുണ്ട്. കംപ്യൂട്ടറൈസ്ഡ് എക്‌സറെ യൂനിറ്റും മാമോഗ്രാഫി സൗകര്യങ്ങളും ധാരാളം പേര്‍ക്ക് ഉപയോഗപ്രദമാവുന്നുണ്ട്. നവീകരിച്ച സ്‌കിന്‍ ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയറില്‍ നല്‍കിയ പരിശീലനം സഹായകമായി. സ്‌ട്രോക്ക് ക്ലിനിക്കും സിഒപിഡി ക്ലിനിക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടപിടിച്ച രക്തം അലിയിക്കാനുള്ള ത്രോംബോസിസ് ചികില്‍സയും നല്‍കുന്നുണ്ട്.അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒപി ബ്ലോക്ക്, ലേബര്‍ റൂം, മെഡിക്കല്‍ റിക്കോഡ് ലൈബ്രറി എന്നിവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഇവിടെ ലാപ്രോസ്‌കോപ്പി പരിശീലനം നല്‍കുന്നുണ്ട്. കുത്തിവെപ്പ് നിരക്ക് വര്‍ധിച്ചതും മാതൃ-ശിശു മരണ നിരക്ക് വര്‍ധിച്ചതും ശ്രദ്ധേയമായ നേട്ടങ്ങളായി. ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കോട്ടത്തറ ആശുപത്രികളില്‍ ബ്ലഡ് സ്റ്റോറെജ് യൂനിറ്റുകള്‍ തുടങ്ങി. കോട്ടത്തറ ജിറ്റിഎസ്.എച്ച്. നൂറ് കിടക്കകളുള്ള ആശുപത്രിയാക്കി. പാലക്കാടിനെ ‘ പുകയില പരസ്യരഹിത ജില്ല’ യായി പ്രഖ്യാപിച്ചതും ഈ കാലയളവിലാണ്, ‘പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍’ (പിഎംഎസ്എംഎ) യുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പറമ്പിക്കുളം,അഗളി, തെങ്കര, നെല്ലിയാമ്പതി മേഖലകളില്‍ തുടരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss