|    Oct 20 Fri, 2017 10:57 am
FLASH NEWS

ജില്ലാ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published : 13th November 2015 | Posted By: SMR

പാലക്കാട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്ത അംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റടുത്തു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഏറ്റവും മുതിര്‍ന്ന അംഗത്തിന് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്താണ് സത്യ പ്രതിജ്ഞാചടങ്ങിന് തുടക്കം കുറിച്ചത്.
കാഞ്ഞിരപ്പുഴ ഡിവിഷനില്‍ നിന്ന് വിജയിച്ച 67 വയസുള്ള സി അച്യുതനാണ് ഏറ്റവും മുതിര്‍ന്ന ജില്ലാ പഞ്ചായത്ത് അംഗം. ദൈവ നാമത്തില്‍ പ്രതിജ്ഞയെടുത്ത അദ്ദേഹം തുടര്‍ന്ന മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.
സത്യപ്രതിജ്ഞാചടങ്ങുകള്‍ക്ക് സാക്ഷിയാവാന്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടിഎന്‍ കണ്ടമുത്തന്‍, വൈസ് പ്രസിഡന്റ് സുബൈദാ ഇസ്ഹാഖ് എന്നിവരും മുന്‍ അംഗങ്ങളും സ്ഥാനമേറ്റടുത്ത അംഗങ്ങളുടെ കുടുംബവും ബന്ധുക്കളും സുഹ്യത്തുക്കളും എത്തിയിരുന്നു.
തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി സംസാരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ വിജയകുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക