|    Dec 19 Wed, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറിയെ ഓംബുഡ്‌സ്മാനായി നിയമിക്കണം

Published : 8th November 2018 | Posted By: kasim kzm

കൊച്ചി: പ്രളയ ദുരിതാശ്വാസ വിതരണം സംബന്ധിച്ച് രൂപപ്പെടുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറിയെ ഓംബുഡ്‌സ്മാനായി നിയമിക്കണമെന്ന് അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ഓംബുഡ്‌സ്മാനെ സഹായിക്കാന്‍ കേരള നിയമസഹായ അതോറിറ്റി കോര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്നും അമിക്കസ്‌ക്യൂറി ജേക്കബ് പി അലക്‌സ് സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു.
ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെടുന്ന പക്ഷം കോര്‍ ഗ്രൂപ്പുകള്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണം. ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരള നിയമസഹായ അതോറിറ്റി വേണ്ടുന്ന ഉത്തരവുകള്‍ ഇറക്കണം. പരാതികളില്‍ ഓംബുഡ്‌സ്മാന്‍ നല്‍കുന്ന റിപോര്‍ട്ടുകളില്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുകയോ വേണ്ട ശുപാര്‍ശകള്‍ നല്‍കുകയോ വേണം. ഓരോ പ്രളയബാധിത ജില്ലകളിലും ലോക് അദാലത്തുകള്‍ സ്ഥാപിക്കണമെന്നും 15 പേജുള്ള റിപോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ആവശ്യപ്പെടുന്നു.
ജില്ലാ ജഡ്ജിമാരായിരിക്കണം ഈ അദാലത്തുകളുടെ ചെയര്‍മാനെന്നും ശുപാര്‍ശയുണ്ട്. കേരളത്തിന്റെ വലിയൊരു ഭാഗത്തുണ്ടായ ദുരന്തത്തില്‍ വിവിധതരത്തില്‍ പെട്ടവര്‍ ഇരകളായിട്ടുണ്ട്. അതിനാല്‍ തന്നെ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നിരവധി തരത്തിലുള്ള പരാതികള്‍ വരാം. റിപോര്‍ട്ടില്‍ കോടതി കേരള നിയമസഹായ അതോറിറ്റിയുടെ അഭിപ്രായം തേടി. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss