|    Mar 25 Sat, 2017 1:31 pm

ജില്ലാ തുടര്‍വിദ്യാഭ്യാസ കലോല്‍സവം: തിരുവനന്തപുരം കോര്‍പറേഷന് ഒന്നാംസ്ഥാനം

Published : 11th July 2016 | Posted By: SMR

ചിറയിന്‍കീഴ്: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചിറയിന്‍കീഴ് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തി ല്‍ 173 പോയിന്റോടു കൂടി തിരുവനന്തപുരം കോര്‍പറേഷന്‍ ഒന്നാംസ്ഥാനം നേടി. 158 പോയിന്റോടെ പെരുങ്ങടവിള ബ്ലോക്ക് രണ്ടാം സ്ഥാനവും 138 പോയിന്റോടെ പാറശാല ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ട് ദിവസങ്ങളിലായി ശാര്‍ക്കര ബോയ്‌സ് ഹൈസ്‌കൂളിലും ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായാണ് കലോല്‍സവം നടന്നത്. വിവിധ ഇനങ്ങളിലായി നിരവധി മല്‍സരങ്ങളാണ് നടന്നത്.
കലോല്‍സവം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനായി.
വി ജോയി എംഎല്‍എ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ചന്ദ്രശേഖരന്‍ നായര്‍, ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ് ഡീന, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ദീപാ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി രമാഭായി അമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ചിറയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി കനകദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണന്‍, ഗീതാ സുരേഷ്, എന്‍ ദേവ്, എസ് സിന്ധു പങ്കെടുത്തു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക