|    Apr 25 Wed, 2018 12:07 pm
FLASH NEWS

ജില്ലാ തിരഞ്ഞെടുപ്പ് : ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

Published : 2nd April 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, സ്വീപ് സ്‌പെഷല്‍ ഓഫിസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫിസര്‍ വി എസ് അനില്‍, ഡിടിപിസി സെക്രട്ടറി നാഗേഷ് തെരുവത്ത്, സ്വീപ് നോഡല്‍ ഓഫിസര്‍ വി എ ജൂഡി, അഡീഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫിസര്‍ കെ രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസി. എഡിറ്റര്‍ എം മധുസൂദനന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ രതീഷ്, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എ വി രാജന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss