|    Oct 20 Sat, 2018 5:44 am
FLASH NEWS

ജില്ലാ ജയിലിലെ ഭക്ഷണത്തിനെതിരേ ആക്ഷേപം; ആരോഗ്യ വകുപ്പ് പരിശോധന നടക്കുന്നില്ല

Published : 13th September 2017 | Posted By: fsq

 

കൊല്ലം:ജില്ലാ ജയിലില്‍  ജയിലില്‍ പാചകം ചെയ്ത് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കോഴിയിറച്ചി കറിക്ക് ഒട്ടും നിലവാരമില്ലെന്ന ആക്ഷേപം വ്യാപകമായി.ഉപഭോക്താക്കള്‍ പലതവണ ഇതുസംബന്ധിച്ച് ജയില്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇത് പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല. ജയിലിന്റെ മറവില്‍ നടക്കുന്ന ഈ പാചകത്തിന് കാര്യമായ മേല്‍നോട്ടവും ഇല്ലെന്ന് പറയപ്പെടുന്നു. കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് അധികൃതരുടെയോ  ഭക്ഷ്യസുരക്ഷാ  വകുപ്പിന്റെയോ പരിശോധനകളൊന്നും ജയിലിലെ പാചകപ്പുരയില്‍ നടക്കുന്നുമില്ല.പുലര്‍ച്ചെ പാചകം ചെയ്യുന്ന ചപ്പാത്തചിയും ചിക്കന്‍ കറിയും വരെ വൈകുന്നേരവും രാത്രിയും പൊതുജനങ്ങള്‍ക്കായി വില്‍ക്കുന്നു. ജയില്‍ വകുപ്പിന്റേതായത് കാരണം മോശം ഭക്ഷണം ലഭിച്ചാലും ആരും രേഖാമൂലം പരാതിപ്പെടാറില്ല.ചിക്കണ്‍ ബിരിയാണിയുടെ കാര്യവും ഇതുതന്നെ. കൃത്യമായി പായ്ക്ക് ചെയ്തല്ല ബിരിയാണി വില്‍പ്പനയ്ക്ക് ജയില്‍ വാഹനത്തില്‍ കൊണ്ടുവരുന്നത്. മിക്കപ്പോഴും വാങ്ങുമ്പോള്‍ പായ്ക്കറ്റിന് പുറത്തും അകത്തും നിറയെ ഉറുമ്പായിരിക്കും.നിലവാരം കുറഞ്ഞ സില്‍വര്‍ കണ്ടെയ്‌നറുകളിലാണ് ബിരിയാണി പായ്ക്ക് ചെയ്യുന്നത്. പലപ്പോഴും മിക്ക പാക്കറ്റുകളും സുരക്ഷിതമായല്ല ഗുണമേന്മ പരിശോധനകള്‍ ഒന്നും കൂടാതെയാണ് ഇത് വില്‍പ്പനയ്ക്കായി പുറത്ത് കൊണ്ടുവരുന്നത്.ജയില്‍ വകുപ്പിന്റെ സംരഭമായ വേണാട് ചപ്പാത്തി പായ്ക്കറ്റിന് 35 രൂപയാണ് വില. അഞ്ച് ചപ്പാത്തിയും ചിക്കന്‍ കറിയും ഉള്‍പ്പെടുന്നതാണ് ഈ പായ്ക്കറ്റ്. എല്ലാദിവസവും വൈകുന്നേരം ചിന്നക്കട ഉഷാ തീയേറ്ററിന് സമീപം ജയില്‍ വാഹനത്തില്‍ ഇതിന്റെ വില്‍പ്പന നടക്കാറുണ്ട്.തിങ്കളാഴ്ച വൈകുന്നേരം 5.45ന് ഇവിടെ നിന്നും വാങ്ങിയ ചപ്പാത്തിയും ചിക്കന്‍ കറിയും വീട്ടില്‍ കൊണ്ടുപോയി തുറന്ന് നോക്കിയപ്പോള്‍ ചിക്കന്‍കറിക്ക് പറഞ്ഞറിയിക്കാന്‍ വയ്യാന്‍ പറ്റാത്ത ദുര്‍ഗന്ധം.മണത്ത് നോക്കിയപ്പോള്‍ മനംപുരട്ടുന്ന അവസ്ഥ. പലരും കഴിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. വളരെ പഴകിയ ചിക്കന്‍കറിയാണ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നതെന്നാണ് സൂചന.ഫുഡ്‌സേഫ്റ്റി അസോസിയേഷന്റെ ലൈസന്‍സ് അടക്കം അച്ചടിച്ച പായ്ക്കറ്റുകളിലാണ് ഇവ വിതരണം ചെയ്യപ്പെടുന്നതെന്നാണ് ഏറെ രസകരം. ജയിലില്‍ നടക്കുന്ന കാര്യമായതിനാല്‍ ഏത് സാഹചര്യത്തിലാണ് ഇവ പാചകം ചെയ്യുന്നതെന്ന് പുറം ലോകം അറിയുന്നതുമില്ല.നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും നിരന്തരം പരിശോധന നടത്തുന്ന കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് അധികൃതരും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും ഇനിയും ജയിലിലെ പാചകപ്പുരയില്‍ പരിശോധനകള്‍ നടത്തിയില്ലെങ്കില്‍ സമീപഭാവിയില്‍ കൊല്ലം നഗരം വന്‍ ഭക്ഷ്യവിഷബാധയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss