|    Jun 24 Sun, 2018 1:22 am
FLASH NEWS

ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് ഇന്നു തുടക്കം

Published : 19th January 2017 | Posted By: fsq

 

കോട്ടയം: ക്ഷീര വികസന വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങള്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ജില്ലാ ക്ഷീര കര്‍ഷക സംഗമം ഇന്നും നാളെയും വൈക്കത്ത് നടക്കും. രണ്ടാം ദിനം നടക്കുന്ന പൊതുസമ്മേളനം വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉച്ചയ്ക്ക് 12 ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു  ഉദ്ഘാടനം ചെയ്യും. എസ്‌സിപി പദ്ധതി ഉദ്ഘാടനവും ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനവും സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. സി കെ ആശ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി മുഖ്യാതിഥിയായിരിക്കും. കന്നുകാലി പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനം മുനിസിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി  നിര്‍വഹികക്കും. ജില്ലയിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ക്ഷീര സംഗമത്തിന്റെ ഒന്നാംദിന പരിപാടികളുടെ ഉദ്ഘാടനം രാവിലെ 9.30ന് സി കെ ആശ എംഎല്‍എ നിര്‍വഹിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനിജി പ്രസാദ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ ടി കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, പ്രവീണ സിബി, ഷീല ശശീന്ദ്രന്‍, പി പി ദിവാകരന്‍ മാസ്റ്റര്‍, ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ ഭാരവാഹികളായ പി ജി കനകാംബരന്‍, പി ആര്‍ രാമകൃഷ്ണന്‍, കെ സി അനില്‍രാജ്, ജി പ്രദീപ്, പി എന്‍ ജയകുമാര്‍, ഷബില്‍ രാജ്, സി കെ സനില്‍  സംസാരിക്കും. തുടര്‍ന്ന് കന്നുകാലി പ്രദര്‍ശന മല്‍സരം നടക്കും. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരായ ആര്‍ അനീഷ് കുമാര്‍, പി ഇ ഷീല, ഡോ. മിനി ജോസഫ് പ്ലാങ്കാല എന്നിവരുടെ നേതൃത്വത്തിലുളള വിദഗ്ധ ടീം കന്നുകാലികളെ വിലയിരുത്തും. ക്ഷീര വികസന ഓഫിസര്‍ ജോഷി ജോസഫ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ എന്‍ ജയലക്ഷ്മി, വി സിന്ധു, എം മനോജ് കുമാര്‍ തുടങ്ങിയവര്‍ ഗവ്യജാലകം ക്വിസ് നയിക്കും. ഡയറി എക്‌സ്‌പോ ഉദ്ഘാടനം ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വഹിക്കും. ആധുനിക ക്ഷീര സഹകരണ മാനേജ്‌മെന്റ്, കൊമേഴ്യസ ല്‍ ഡയറി ഫാമുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയങ്ങളില്‍ ശില്‍പ്പശാല നടത്തും. സ്റ്റുഡന്‍സ് ഡയറി ക്ലബ്ബിലെ കുട്ടികള്‍ക്കായി നാടന്‍ ക്ഷീരോല്‍പ്പന്ന നിര്‍മാണ പ്രദര്‍ശനവും ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരും ക്ഷീര സംഘം ജീവനക്കാരും ക്ഷീര കര്‍ഷകരും പങ്കെടുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss