|    Oct 22 Mon, 2018 9:55 pm
FLASH NEWS

ജില്ലാ കോണ്‍ഗ്രസ് പുനസ്സംഘടനയ്‌ക്കെതിരേ അതൃപ്തി പുകയുന്നു; ജംബോ കമ്മിറ്റിയുമായി പുനസ്സംഘടന

Published : 22nd December 2015 | Posted By: SMR

ആലപ്പുഴ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജംബോ കമ്മിറ്റിയായി പുനസ്സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയായിരിക്കും ആലപ്പുഴയിലേത്. 80 അംഗങ്ങളെയാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ജില്ലാ കമ്മിറ്റി പുനസ്സംഘടനയ്‌ക്കെതിരേ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്.
കോണ്‍ഗ്രസ് പുനസംഘടനാസമിതി ശുപാര്‍ശ ചെയ്തവരെയാണ് ഡിസിസി ഭാരവാഹികളായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നാമനിര്‍ദേശം ചെയ്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ടി സുബ്രഹ്മണ്യദാസാണ് ജില്ലാ ഖജാഞ്ചി.
വൈസ്പ്രസിഡന്റുമാരായി കെ ആര്‍ മുരളീധരന്‍, എം കെ വിജയന്‍, വേലഞ്ചിറ സുകുമാരന്‍, ജോണ്‍ തോമസ്, കല്ലുമല രാജന്‍, അഡ്വ. യു മുഹമ്മദ്, എം ജെ ജോബ്, പി എസ് ബാബുരാജ്, കെ വി മേഘനാഥന്‍, റ്റി ജി രഘുനാഥപിള്ള എന്നിവരെ നിര്‍ദേശിച്ചു.
ആകെ 77 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. നിലവില്‍ ഗ്രൂപ്പ് സമവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പുനസംഘടനാസമിതി ശുപാര്‍ശ ചെയ്തതെന്ന് ആക്ഷേപമുണ്ട്. അതേസമയം ജില്ലാ ഭാരവാഹിത്വം പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും സ്ഥാനം ലഭിക്കാതിരുന്നതായും ആക്ഷേപമുണ്ട്. പ്രവര്‍ത്തന പാരമ്പര്യം നോക്കിവേണം പുനസ്സംഘടനയെന്ന് കെപിസിസി നിര്‍ദേശിച്ചിരുന്നെങ്കിലും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
ജി സന്‍ജീവ്ഭട്ട്, എ ജെ ഷാജഹാന്‍, എം ആര്‍ രാജേഷ്, പ്രമോദ്ചന്ദ്രന്‍, കെ ഉമേശന്‍, കെ ആര്‍ രാജേന്ദ്രപ്രസാദ്, രാജന്‍ പൈനുംമൂട്ടില്‍, അഡ്വ. റീഗോരാജു, സി എ സാദിഖ്, കുര്യന്‍ പള്ളത്ത്, മുഞ്ഞനാട്ട് രാമചന്ദ്രന്‍, പി വി ജോണ്‍, കെ ബി ബാബുരാജ്, റ്റി എച്ച് സലാം, അഡ്വ. സി ഡി ശങ്കര്‍, എം ആര്‍ രാമചന്ദ്രന്‍, അഡ്വ. എസ് അബ്ദുള്‍നാസര്‍, ബി രാജലക്ഷ്മി, നൈനാന്‍ സി കുറ്റിശ്ശേരില്‍, കെ കെ സുരേന്ദ്രനാഥ്, തോമസ്ചാക്കോ, ശ്രീദേവി രാജന്‍, സി എ സാദിക്, കെ ഗോപകുമാര്‍, ആര്‍ ശശിധരന്‍, സുനില്‍ ജോര്‍ജ്ജ്, ശിവപ്രിയന്‍, പ്രദുലചന്ദ്രന്‍, എ പി ഷാജഹാന്‍ മനോജ് സി ശേഖര്‍, വരദരാജന്‍ നായര്‍, അലക്‌സ് മാത്യു, തുറവൂര്‍ ദേവരാജന്‍, പത്തിയൂര്‍ നാസര്‍, വിജയമോഹന്‍, കെ പുഷ്പദാസ്, തച്ചടിസോമന്‍, രാജന്‍ ചെങ്കിളില്‍, നവപുരം ശ്രീകുമാര്‍, എ കെ ബേബി, ജെ ടി റാംസെ, അഡ്വ. ചന്ദ്രലേഖ, സണ്ണി കോവിലകം, ഹരി പാണ്ടനാട്, സജി കുര്യാക്കോസ്, മധു വാവക്കാട്, വി കെ ബൈജു, പി ഉണ്ണികൃഷ്ണന്‍, അഡ്വ. നിസ്സാമുദ്ദീന്‍, അഡ്വ. രാജഗോപാല്‍, അഡ്വ. കെ എല്‍ മോഹന്‍ലാല്‍, അഡ്വ. എല്‍ വേലായുധന്‍പിള്ള, ഗായത്രി തമ്പാന്‍, ജേക്കബ് തമ്പാന്‍, ചാര്‍ളി എബ്രഹാം, എം എസ് സര്‍ജു, വി കെ വിജയന്‍നായര്‍, ഹസ്സന്‍കനി, റ്റി പാപ്പച്ചന്‍, രാജു താന്നിക്കല്‍, രമണി എസ് ഭാനു, ഗീതാരാജന്‍ തഴക്കര, എം കെ സുധീര്‍, അഡ്വ. മനോജ് കുമാര്‍, കെ ശിവശങ്കരന്‍പിള്ള നൂറനാട്, ഡി കാശിനാഥന്‍, ഗീത ഗോപാലകൃഷ്ണന്‍, വിശ്വേശ്വരപണിക്കര്‍, ലളിത രവീന്ദ്രനാഥ്, പി ടി സ്‌കറിയ, റ്റി വി രാജന്‍, അഡ്വ. കെ എസ് ജീവന്‍, അഡ്വ. ഷുക്കൂര്‍, എം ബി സജി, ബിപിന്‍ മാമന്‍, ആര്‍ ബി നിജോ, എം ശ്രീകുമാര്‍ എന്നിവരെയാണ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss