|    Dec 17 Mon, 2018 8:16 pm
FLASH NEWS

ജില്ലാ കേരളോല്‍സവത്തിന് ഇന്ന് തുടക്കമാവും

Published : 21st December 2015 | Posted By: SMR

കോട്ടയം: ജില്ലാ കേരളോല്‍സവത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് കടുത്തുരുത്തിയില്‍ നിര്‍വഹിക്കും.
അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും.
കലാകായിക മല്‍സരങ്ങളുടെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ കേരളോല്‍സവ സന്ദേശം നല്‍കും. കെ അജിത് എംഎല്‍എ മുഖ്യപ്രഭാഷണവും ജില്ലാ കലക്ടര്‍ യു വി ജോസ് ആമുഖ പ്രഭാഷണവും നടത്തും.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഖറിയാസ് കുതിരവേലി, സണ്ണി പാമ്പാടി, ശശികല നായര്‍, ബെറ്റി റോയി മണിയങ്ങാട്ട്, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, വൈക്കം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അനി ബിശ്വാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ ലൂസമ്മ ജെയിംസ് (കടുത്തുരുത്തി), മോളി ലൂക്കാ (ഉഴവൂര്‍), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി സുഗതന്‍, ബി മഹേഷ് ചന്ദ്രന്‍, കല മങ്ങാട്, അനിതാ രാജു, പെണ്ണമ്മ ജോസഫ്, അഡ്വ. കെ കെ രഞ്ജിത,് കെ രാജേഷ്, മാഗി ജോസഫ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ലിസ്സി സെബാസ്റ്റ്യന്‍, എന്‍ അജിത് മുതിരമല, ലിസമ്മ ബേബി, ജെസിമോള്‍ മനോജ്, വി കെ സുനില്‍കുമാര്‍, ശോഭ സലിമോന്‍, ജയേഷ് മോഹന്‍, കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം സിറിയക് ചാഴിക്കാടന്‍, ജില്ലാ ഓഫിസര്‍ ലൈജു ടി എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ യൂത്ത് കോ ഓഡിനേറ്റര്‍ ജോബോയ് ജോര്‍ജ് സംസാരിക്കും. കേരളോല്‍സവം നാളെ സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss