|    Nov 18 Sat, 2017 8:21 am

ജില്ലാ കേരളോല്‍സവം ഒമ്പത് ,10,11 തിയ്യതികളില്‍

Published : 1st December 2016 | Posted By: SMR

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ഇടുക്കി ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ജില്ലാ തല കേരളോല്‍സവം ഒമ്പത്, 10,11 തിയ്യതികളില്‍ മൂന്നാറില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിപുലമായ സംഘാടകസമിതി രൂപീകരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഒമ്പതിനു രാവിലെ 9നു മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നതോടെ. കേരളോല്‍സവത്തിന് തുടക്കമാവും.തുടര്‍ന്ന് 10നു വോളിബോള്‍ മല്‍സരം മൂന്നാര്‍ വര്‍ക്ക്‌ഷോപ്പ് റിക്രിയേഷന്‍ ക്ലബ്ബിലും ഷട്ടില്‍ ബാഡ്മിന്റണ്‍ മല്‍സരം മൂന്നാര്‍ കെഡിഎച്ച് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കബഡി മല്‍സരം മൂന്നാര്‍ കെഡിഎച്ച് ക്ലബ് ഗ്രൗണ്ടിലും ചെസ് മല്‍സരം മൂന്നാര്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായി നടത്തുന്നു. കലാമല്‍സരങ്ങള്‍ 11നു രാവിലെ 9മുതല്‍ മൂന്നാര്‍ ഗവ. വിഎച്എസ്എസിലും പഞ്ചഗുസ്തി, വടംവലി മല്‍സരങ്ങള്‍ അന്നേ ദിവസം ഒന്നു മുതല്‍ മൂന്നാര്‍ ടൗണിലും നടത്തുന്നു. ജില്ലാ കേരളോല്‍സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും മൂന്നാര്‍ ഗവ. വിഎച്ച്എസ്എസില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി നിര്‍വഹിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചാത്ത് ഓഫിസ് 04862 232385,9747649996, 9605092503, 9447408609 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് വിജയകുമാര്‍, ബേബി ശക്തിവേല്‍, മനോജ്കുമാര്‍ എന്‍ ടി, യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക