|    Oct 19 Fri, 2018 6:36 pm
FLASH NEWS

ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്തനിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

Published : 26th September 2018 | Posted By: kasim kzm

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒക്ടോബര്‍ രണ്ടിനു വിഖായ ദിനമായി ആചരിച്ചു വരികയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഖായ ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇരുന്നൂറ്റി അമ്പതോളം വരുന്ന സഹചാരി സെന്ററുകളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കും. വിഖായ ദിനത്തിന്റെ ഭാഗമായി സഹചാരി സെന്ററുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍, മരുന്നു വിതരണം, ആശുപത്രികളില്‍ വളണ്ടിയര്‍ സമര്‍പ്പണം, രോഗീപരിചരണം തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാതലങ്ങളില്‍ ആരംഭിക്കുന്ന ദുരന്ത നിവാരണ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാലിന്്‌വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയില്‍ നടക്കും. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കെ ഹംസ മുസ്—ലിയാര്‍ സംബന്ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss