|    Feb 22 Wed, 2017 1:09 am
FLASH NEWS

ജില്ലാ കായികമേള; എടപ്പാള്‍ ഉപജില്ല മുന്നില്‍

Published : 28th November 2016 | Posted By: SMR

തേഞ്ഞിപ്പലം: ഹര്‍ത്താല്‍ ജില്ലാ റവന്യു സ്‌കൂള്‍ കായികമേളയെയും ബാധിച്ചു.ഹര്‍ത്താല്‍ കാരണം ഇന്നലെ ഒട്ടുമിക്ക മത്സരങ്ങളും കാലിക്കട്ട് സര്‍വകലാശാല സ്‌റ്റേഡിയത്തില്‍ തിരക്കിട്ടാണ് നടത്തിയത്.മൂന്നു ദിവസങ്ങളിലായി നടത്തേണ്ടിയിരുന്നു മേള രണ്ടു ദിവസത്തേക്ക് വെട്ടിചുരുക്കുകയായിരുന്നു. ഇതിനാല്‍ മേളയിലുടനീളം അനിശ്ചിതത്വവും അവ്യക്തതയുമുണ്ടായി. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് 28ന് നടക്കേണ്ട മല്‍സരങ്ങള്‍ ഇന്നലെ നടത്താന്‍ ഏറെ പ്രയത്‌നിക്കേണ്ടി വന്നു സംഘാടകര്‍ക്ക്.രണ്ട് ദിവസത്തെ മല്‍സരങ്ങള്‍ ഒറ്റദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക ഏറെ  ശ്രമകരമായിരുന്നു.ഓരോ ദിവസത്തിനും നല്‍കിയ  ഷെഡ്യൂള്‍ പ്രകാരം തന്നെയാണ് മല്‍സരങ്ങള്‍ നടത്തിയത്. എന്നാല്‍ ചില നേരിയ മാറ്റങ്ങളുമുണ്ടായി.എന്നാല്‍ മേളയുടെ നടത്തിപ്പില്‍ ഇന്നലെ കാര്യമായ പരാതികളൊന്നുമുണ്ടായില്ല. ബാക്കിയുള്ള മല്‍സരങ്ങള്‍ നാളെ രാവിലെ 6.30 മുതല്‍ രാവിലെ ഒന്‍പതു വരെ  നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക