|    Aug 18 Fri, 2017 12:33 pm
FLASH NEWS

ജില്ലാ കായികമേള ഇന്നു മുതല്‍

Published : 26th November 2016 | Posted By: SMR

ചേര്ത്തല: റവന്യൂ ജില്ലാ സ്‌കൂള് കായികമേള ഇന്നു മുതല്‍ ചേര്ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ നടക്കും. പതിനൊന്ന് ഉപജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തോളം കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 103 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലാണു മല്‍സരങ്ങള്‍ നടക്കുക. ഉപജില്ലാ കായികമേളയില്‍ മല്‍സരിച്ച് ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്ഥാനങ്ങള്‍ ലഭിച്ചവരാണു പങ്കെടുക്കുക. ഇതിലെ വിജയികള്‍ക്കു ഡിസംബര്‍ മൂന്ന് മുതല്‍ മലപ്പുറത്തു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. ഇന്ന് രാവിലെ ഒമ്പതിനു മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എ.എം.ആരിഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷന്‍ ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തും. മല്‍സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കുമുള്ള ജില്ലാ പഞ്ചായത്തിന്റെ ജേഴ്‌സിയുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും എല്ലാ സബ് കമ്മിറ്റികളുടെയും ശ്രമഫലമായാണ് ഇതിനെ തരണം ചെയ്തു മേളയുടെ വിജയകരമായ നടത്തിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ വി.അശോകന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഇ.ആര്‍.ഉദയകുമാര്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി പി.എ ബക്കര്‍ എന്നിവര്‍ പറഞ്ഞു. 27നു വൈകിട്ടു നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി.മാത്യു സമ്മാനദാനം നിര്‍വഹിക്കും. സമ്മേളനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.സേതുലക്ഷ്മി അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്തിന്റെ വകയായി എല്ലാ താരങ്ങള്ക്കുമുള്ള ജേഴ്‌സി വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല് നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് കെ ടി മാത്യു സമ്മാനദാനം നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക