|    May 23 Wed, 2018 10:48 am
FLASH NEWS

ജില്ലാ കായികമേള: ആദ്യദിനത്തില്‍കാഞ്ഞിരപ്പള്ളിക്ക് മുന്നേറ്റം

Published : 26th November 2016 | Posted By: SMR

കോട്ടയം: കായികമേളയുടെ ആദ്യ ദിനത്തില്‍ കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക് മുന്നേറ്റം. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ ഗ്രൗണ്ടിലാണ് കായികമേള നടക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ കുറമ്പനാടിന്റെ ആകാശ് എം വര്‍ഗീസ് റെക്കോര്‍ഡ് നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 6.44 മീറ്റര്‍ കുതിച്ചു ചാടിയാണ് 10 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് ആകാശ് തകര്‍ത്തത്. ജില്ലാ കായികമേളയിലെ താരരാജാവായ സികെഎംഎച്ച്എസ്എസും കുറമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ്എസും തമ്മിലുള്ള മല്‍സരത്തിന് ഇക്കുറിയും മാറ്റമില്ല. കഴിഞ്ഞ തവണ ചാംപ്യന്‍മാരായ കോരുത്തോടിനെ ഏതാനും പോയിന്റുകള്‍ക്ക് പിന്‍തള്ളിയാണ് ആദ്യദിനം കുറുമ്പനാട് മുന്നിലെത്തിയത്. കുറുമ്പനാടം 28 പോയിന്റ് നേടിയപ്പോള്‍ 26 പോയിന്റോടെ കോരുത്തോട് തൊട്ടുപിന്നിലുണ്ട്. 17 പോയിന്റുള്ള പാറത്തോട് ഗ്രേയ്‌സി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. ഒരേ മാനേജ്‌മെന്റിനു കീഴിലുള്ള കോരുത്തോടും പാറത്തോടും കഴിഞ്ഞ തവണ ഒന്നും രണ്ടു സ്ഥാനങ്ങള്‍ നേടിയപ്പോള്‍ കുറുമ്പനാടം മൂന്നാമനായിരുന്നു. ഉപജില്ലകളില്‍ കഴിഞ്ഞ തവണ തുടക്കം മുതലേ വ്യക്തമായ ആധിപത്യം നേടിയിരുന്ന കാഞ്ഞിരപ്പള്ളി ഇക്കുറി 83 പോയിന്റോടെ മുന്നിലുണ്ടെങ്കിലും 78 പോയിന്റോടെ ചങ്ങനാശ്ശേരി തൊട്ടുപിന്നിലുണ്ട്. 42 പോയിന്റുള്ള പാലാ ഉപജില്ലയാണ്് മൂന്നാം സ്ഥാനത്തുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss