|    Jun 24 Sat, 2017 9:16 am
FLASH NEWS

ജില്ലാ കായികമേളയില്‍ കാശ്മീരി വിദ്യാര്‍ഥികളും

Published : 24th November 2016 | Posted By: SMR

കോഴിക്കോട്: കായികമേളയില്‍ കാരന്തൂര്‍ മര്‍കസ് എച്ച്എസ്സ്എസ്സിലെ കാശ്മീര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് മഖ്ബൂല്‍ഖാനും ഫൈസല്‍ ഇഖ്ബാലും റവന്യൂ കായികമേളയില്‍ മല്‍സരിക്കാനാണ് എത്തിയത്. സമാപന ദിമായ  ഇന്നലെ ഡിസ്‌കസ് ത്രോയില്‍ ഫൈസല്‍ ഇക്ബാല്‍ ലോണ്‍ സ്വര്‍ണം നേടിയതോടെ മേളയിലെ രണ്ടാമത്തെ മെഡലും തന്റെ പേരിലാക്കി. രണ്ടാംദിനം ഷോട്ട്പുട്ടില്‍ വെള്ളി നേടിയിരുന്നു. ഈ വിഭാഗത്തില്‍ അന്ന് സ്വര്‍ണം നേടിയതും ഒരു കാശ്മീരി വിദ്യാര്‍ഥിയായിരുന്നു. മുഹമ്മദ് മഖ്ബൂല്‍ഖാന്‍.കഴിഞ്ഞ നാലു വര്‍ഷം മുമ്പാണ് ബന്ധുക്കളായ ഇരുവരും കാശ്മീരിലെ പുഞ്ച് ജില്ലയിലെ മണ്ഡിയില്‍ നിന്നും മര്‍കസിലെത്തിയത്. മഖ്ബൂലിന്റെ അമ്മാവന്റെ മകനാണ് ഫൈസല്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും മര്‍കസ് എച്ച്എസ്്എസിലെ കായിക അധ്യാപകനായ അബ്ദുല്‍ മജീദിന്റെ കീഴിലാണ് പരിശീലിക്കുന്നത്. ഡ്രൈവറായ ദീന്‍ മുഹമ്മദിന്റെയും സൈറ ഖാതൂനിന്റെയും മകനാണ് മഖ്ബൂല്‍ ഖാന്‍. മഹബൂബ് ഖാന്‍ സഹോദരനാണ്. വിദ്യാര്‍ഥിനികളായ സൈമ ഖാത്തൂന്‍, റുത്ബ സഹോദരിമാരാണ്. സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് ഇഖ്ബാലിന്റെയും സുറയ്യ പര്‍വീനിന്റെയും മകനാണ് ഫൈസല്‍ ഇക്ബാല്‍. വിദ്യാര്‍ഥികളായ മുഹമ്മദ് മുഹ്‌സിന്‍, മുഹമ്മദ് നാസിര്‍ സഹോദരങ്ങളാണ്. ആദ്യമായാണ് ഇവര്‍ മേളയില്‍ പങ്കെടുക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക