|    Jul 22 Sun, 2018 2:52 am
FLASH NEWS

ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പിരിച്ചുവിടണമെന്ന്

Published : 22nd September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: തനത് ആയോധന ജീവന കലയായ കളരിപ്പയറ്റ് വളര്‍ത്താനോ, പ്രോല്‍സാഹിപ്പിക്കാനോ, ശ്രമിക്കാതെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമായി ജില്ലാ സെക്രട്ടറിയായ ഇ കെ സനീഷ് കളരിപ്പയറ്റ് അസോസിയേഷനെ ഉപയോഗിക്കുന്നതിനാല്‍ പ്രസ്തുത അസോസിയേഷന്‍ പിരിച്ചു വിടണമെന്ന് കളരിപ്പയറ്റ് പരിശീലകന്‍ ഡോ.വി വി ക്രിസ്‌റ്റോ ഗുരുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കളരിപ്പയറ്റ് പരിശീലിപ്പിക്കുന്ന വ്യക്തി ജില്ലാ ചാപ്യന്‍ഷിപ്പോ, സംസ്ഥാന ചാംപ്യന്‍ഷിപ്പോ ഉള്ള വ്യക്തിയായിരിക്കണം സെക്രട്ടറി എന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇദ്ദേഹം ആ സ്ഥാനത്ത് കടന്നു കൂടിയത്. നിലവിലത്തെ പ്രസിഡന്റ് സ്വന്തമായി കളരി പോലും ഇല്ലാത്ത ആളും കണ്ണൂര്‍ ജില്ലയില്‍ സ്ഥിര താമസക്കാരനും ഇതര തൊഴില്‍ മേഖലയില്‍ ഉള്ള വ്യക്തിയുമാണ്. ജോ.സെക്രട്ടറിയും ഖജാഞ്ചിയും കണ്ണൂര്‍ ജില്ലയിലാണ് താമസിക്കുന്നത്. സെക്രട്ടറിയുടെ താല്‍പര്യം മാത്രമാണ് അസോസിയേഷനില്‍ ഉള്ളത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര കളരികള്‍ക്കൊന്നും അസോസിയേഷന്‍ അംഗത്വം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ എം ശ്യാംകുമാര്‍, ടി പി കമലാക്ഷന്‍, കെ ഉമേഷ്, സി സുകേഷ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss