|    Mar 24 Fri, 2017 7:46 am
FLASH NEWS

‘ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാവുന്നില്ല വടകരയില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം

Published : 13th August 2016 | Posted By: SMR

ടകര: വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വന്ന തീരുമാനം വടകരയില്‍ നടപ്പാവുന്നില്ല.
വിദ്യാര്‍ഥികള്‍ക്കു നേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനമെടുത്തത്.
കുട്ടികളെ കയറ്റാതിരിക്കുക, കയറുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുക, മറ്റുള്ളവര്‍ കയറുന്നതു വരെ അവരെ പുറത്ത് നിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, മറ്റുള്ളവര്‍ക്കായി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുക, മോശമായി സംസാരിക്കുക, വഴിയില്‍ ഇറക്കിവിടുക തുടങ്ങി ഏതെങ്കിലും രീതിയിലുള്ള വിവേചനം ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം റിപോര്‍ട്ട് ചെയ്യണമെന്നും മുതിര്‍ന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ യാത്രക്കാരെ വിവേചനപരമായി കാണുന്നത് പെര്‍മിറ്റ് നിയമത്തിന്റെ ലംഘനമാണെന്നുമാണ് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പരയുന്നത്.
കുട്ടികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നതു മൂലമുണ്ടാവുന്ന നഷ്ടം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബസ് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇത്തരം ഗൗരവമായ അറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കിയിട്ടും വടകര പഴയബസ് സ്റ്റാന്റിലെ കാഴ്ചകള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. വെയിലായാലും, മഴയായാലും ബസില്‍ ആളുകള്‍ നിറഞ്ഞാലുംവിദ്യാര്‍ഥികള്‍ ബസ് പുറപ്പെടുംവരെ പുറത്ത് നില്‍ക്കേണ്ട ഗതികേടിലാണ്. സീറ്റ് നിറയുന്നത് വരെ വിദ്യാര്‍ഥികളെ ബസ്സിന് പുറത്ത് നിര്‍ത്തുന്നതാണ് മുമ്പ് കാലങ്ങളിലെ പതിവ് കാഴ്ച. എന്നാല്‍ ഇപ്പോള്‍ സീറ്റ് നിറഞ്ഞ് കവിഞ്ഞാലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല.
മഴക്കാലമായതിനാല്‍ ബസിന് പുറത്ത് കുറേ നേരം മഴകൊണ്ട് നില്‍ക്കുന്ന കാഴ്ചയാണ് വടകര പഴയബസ്സ സ്റ്റാന്റില്‍ നിന്നും കാണുന്നത്.
പഴയ ബസ്സ് സ്റ്റാന്‍ഡില്‍ പോലീസ് ഔട്ട് പോസ്റ്റ് ഉണ്ടായിട്ടും പോലീസുകാര്‍ ഇതില്‍ ഇടപടുന്നില്ലെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക