|    Jan 23 Mon, 2017 10:14 am
FLASH NEWS

ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില: അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കുന്നത് വൈകുന്നു

Published : 3rd September 2016 | Posted By: SMR

വടകര: കാലപ്പഴക്കത്താല്‍ പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ചു നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടും നടപിയെടുക്കാത്തത് നാട്ടുകാര്‍ക്ക് ഭീണിയാവുന്നു. വടകര താഴെഅങ്ങാടി മുഖച്ചേരി ഭാഗത്തെ തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കാലപ്പഴക്കത്താല്‍ പൊളിഞ്ഞു വീഴാറായി നില്‍ക്കുന്നത്.
ഇതിന്റെ ഒരു ഭാഗം കഴിഞ്ഞ ജൂലായ് മാസം 5ാം തിയ്യതി തകര്‍ന്നു വീണിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടര്‍ക്ക് പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊളിച്ചു നീക്കാന്‍ പോര്‍ട്ട് അധികതര്‍ക്ക് അറിയിപ്പ് നല്‍കിയത്. മഴയില്‍ കുതിര്‍ന്ന് ചുമരുകള്‍ ഇളകിയതിനാല്‍ കെട്ടിടത്തിന്റെ വാര്‍പ്പും ചുമരും ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണുള്ളത്. കെട്ടിടത്തിന്റെ ഉള്‍ഭാഗത്തെ ചുമരുകള്‍ വിവിധ ഘട്ടങ്ങളില്‍ തകര്‍ന്നു വീണിരുന്നു. ഈ പ്രദേശത്തെ റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാലാണ് പ്രശ്‌നം ഗുരുതരമാവുന്നത്. ചില സമയങ്ങളിലുണ്ടാവുന്ന കനത്ത് മഴ പ്രദേശത്തുകാരെ ആധിയിലാക്കിക്കുകയാണ്. നിലവില്‍ കെട്ടിത്തിനടുത്തേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ ചുറ്റം വടം കെട്ടിയാണ് സംരക്ഷണം തീര്‍ത്തിരിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നുള്ള ബോര്‍ഡുകളും സമീപത്തായി നാട്ടുകാര്‍ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ലാന്റ് ട്രിബ്യൂനല്‍ ഓഫിസായി പ്രവര്‍ത്തിച്ചിരുന്നതാണ് പ്രസ്തുത കെട്ടിടം. പിന്നീട് മല്‍ സ്യഭവന്‍ ഓഫിസ് ആയും പ്രവര്‍ത്തിച്ചു. എന്നാല്‍ പത്ത് വര്‍ഷത്തിലേറെയായി വെറുതെ കിടക്കുകയാണ് കെട്ടിടം. മൂന്ന് പതിറ്റാണ്ടുകളിലേറെ പഴക്കമുള്ള ബില്‍ഡിങ് പൊളിച്ചു നീക്കണമെന്ന് ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. തുറമുഖ അധികൃതരോട് നിവേദനം മുഖേനെയും മറ്റും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടികളും യുവാക്കളും കളിസ്ഥലത്തിനും മറ്റും ഈ കെട്ടിടത്തിന്റെ പരിസരമാണ് ഉപയോഗിച്ചിരുന്നത്. അതേസമയം കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരോട് ചോദിച്ചപ്പോള്‍ പേപ്പര്‍ വര്‍ക്കുകള്‍ കഴിയാനുണ്ടെന്നും അതിനുശേഷമെ പൊളിച്ചു നീക്കാന്‍ കഴിയുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ദിനംപ്രതി അപകട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോഴും കണ്‍മുമ്പിലെ അപകട കാരണം നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം വന്‍ ദുരന്തത്തെ വിളിച്ചോതുമോ എന്ന ഭീതിയിലാണ് പ്രദേശത്തുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക